വിദ്യാഭ്യാസത്തോടൊപ്പം തൊഴില്‍ പരിശീലനവും അനിവാര്യം: രാജ കൃഷ്ണമൂര്‍ത്തി
text_fieldsഇര്‍വിങ് (ഡാളസ്): കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന അമേരിക്കന്‍ വിദ്യാർഥികള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനുള്ള സാധ്യതകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസത്തോടൊപ്പം തൊഴില്‍ പരിശീലനവും ഉറപ്പാക്കേണ്ടതു അനിവാര്യമാണെന്ന് ഇന്ത്യന്‍ വംശജനും ചിക്കാഗോയില്‍ നിന്നുള്ള യു.എസ്. കോണ്‍ഗ്രസ്മാനുമായ രാജ കൃഷ്ണമൂര്‍ത്തി. ഇതിനനുകൂലമായി പെര്‍കിന്‍സ് ആക്ട് താനും റിപ്പബ്ലിക്കന്‍ പ്രതിനിധി ഗ്ലെന്‍ തോമസണും ചേര്‍ന്ന് യു.എസ്. ഹൗസില്‍ അവതരിപ്പിച്ച നിയമം വോട്ടിനിട്ട്പാസാക്കിയതായും കൃഷ്ണമൂര്‍ത്തി പറഞ്ഞു. ജൂണ്‍ 24ന് ഡാളസ്സില്‍ തന്‍റെ തെരഞ്ഞെടുപ്പു ഫണ്ട് സമാഹരണ യോഗത്തില്‍ ആനുകാലിക വിഷയങ്ങളെ കുറിച്ച് പ്രതിപാദിക്കുകയായിരുന്നു മൂര്‍ത്തി.
'ഡാളസ് ഫ്രണ്ട്സ് ഓഫ് കൃഷ്ണമൂര്‍ത്തി' എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ ഇര്‍വിങ്ങിലുള്ള ചെട്ടിനാട് റസ്റ്റോറന്‍റില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്‍റ് ഡോ. പ്രസാദ് തോട്ടക്കൂറ അദ്ധ്യക്ഷത വഹിച്ചു. 2018ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വീണ്ടും ചിക്കാഗോയില്‍ നിന്നും മത്സരിക്കുന്നുണ്ടെന്നും എല്ലാവരുടേയും പിന്തുണ ആവശ്യമാണെന്നും കൃഷ്ണമൂര്‍ത്തി പറഞ്ഞു. തുടര്‍ന്നു യോഗത്തില്‍ പങ്കെടുത്ത പ്രതിനിധികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.
യു.എസ്. ഹൗസില്‍ കൊണ്ടുവരുന്ന ട്രെപ് കെയറിനോടുള്ള അസംതൃപ്തി കൃഷ്ണമൂര്‍ത്തി പ്രകടിപ്പിച്ചു. പോള്‍ പാണ്ഡ്യന്‍, എം.വി.എല്‍. പ്രസാദ്, കിഷോര്‍, ശ്രീധര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പ്രസംഗിച്ചു. തെരഞ്ഞെടുപ്പു ഫണ്ട് സമാഹരണ യോഗത്തിന്‍റെ മുഖ്യ സംഘാടകരിലൊരാളും ഡാളസ് മലയാളി കമ്മ്യൂണിറ്റിയില്‍ അറിയപ്പെടുന്ന വ്യക്തിയുമായ തിയോഫിന്‍ ചാമക്കാല നന്ദി പറഞ്ഞു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രതിനിധി പി.പി. ചെറിയാനും യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.