ഇന്ത്യൻ പൊലീസ് ഒാഫീസർക്ക് മരണാനന്തര ബഹുമതിയുമായി യു.എൻ
text_fieldsന്യൂയോർക്: യുദ്ധമുഖത്ത് സാമാധാന പാലകരായി സേവനമനുഷ്ഠിച്ച് വീരമൃത്യു വരിച്ച വർക്കുള്ള യു.എന്നിെൻറ ആദരവ് ലഭിച്ചവരിൽ ഇന്ത്യൻ പൊലീസുകാരനും. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒാഫ് കോംഗോയിൽ ആഭ്യന്തര യുദ്ധസമയത്ത് യു.എന്നിെൻറ സമാധാനപാലക സംഘത്തിലുണ്ടായിരുന്ന ജിതേന്ദ്ര കുമാർ എന്ന പൊലീസുകാരനാണ് യു.എൻ മരണാനന്തര ബഹുമതി നൽകി ആദരിച്ചത്.
യു.എൻ ആസ്ഥാനത്ത് നടന്ന പ്രത്യേക പരിപാടിയിൽ ജനറൽ സെക്രട്ടറി അേൻറാണിയോ ഗുെട്ടറസാണ് ബഹുമതി കൈമാറിയത്. ഇന്ത്യൻ നയതന്ത്ര പ്രതിനിധി സയ്യിദ് അക്ബറുദ്ദീൻ അവാർഡ് ഏറ്റുവാങ്ങി. സ്തുത്യർഹമായ സേവനത്തിനിടയിൽ ജീവൻ നഷ്ടമായ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള 119 പേർക്ക് ബഹുമതി സമർപ്പിച്ചു.
1948 മുതൽ യു.എന്നിെൻറ 72 സമാധാന ദൗത്യത്തിെൻറ ഭാഗമായി 38,000ത്തോളം പേർ ഇതുവരെ കൊല്ലപ്പെട്ടതായി യു.എൻ അറിയിച്ചു. ജീവൻ നഷ്ടമായ എല്ലാവരെയും ഇൗ സന്ദർഭത്തിൽ അനുസ്മരിക്കുന്നതായും അവർക്കും കുടുംബങ്ങൾക്കുമായി ലോകത്തിെൻറ കടപ്പാട് അറിയിക്കുന്നതായും യു.എൻ സെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.