Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2020 3:49 AM GMT Updated On
date_range 25 Jun 2020 3:49 AM GMTഇന്ത്യന്‍ റെസ്റ്ററന്‍റുനേരേ അമേരിക്കയിൽ ആക്രമണം
text_fieldsbookmark_border
സാന്‍റാഫി (ന്യൂമെക്‌സിക്കോ): അമേരിക്കന്‍ സംസ്ഥാനമായ ന്യൂമെക്‌സിക്കോയിലെ സാന്‍റാഫി സിറ്റിയിലെ ഇന്ത്യൻ റെസ്റ്ററന്‍റിനു നേരെ ആക്രമണം. അക്രമികള്‍ ഭക്ഷണശാലയിലെ ഫര്‍ണിച്ചറുകള്‍ തകര്‍ക്കുകയും വംശീയ മുദ്രാവാക്യങ്ങള്‍ പെയിന്‍റ് ഉപയോഗിച്ച് എഴുതുകയും ചെയ്തു.
ഏറെക്കാലമായി ന്യൂമെക്‌സിക്കോയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യാ പാലസ് റെസ്റ്ററന്‍റ് ആണ് തകർത്തത്. 'നിങ്ങളുടെ രാജ്യത്തേക്ക് തിരിച്ചുപോകുക' തുടങ്ങിയവയാണ് എഴുതിവെച്ചിരുന്നത്. സാന്‍റാഫി മേയര്‍ അലന്‍ വെമ്പര്‍ ഇന്ത്യന്‍ ഭക്ഷണശാലകൾക്കു നേരേ നടന്ന ആക്രമണത്തെ അപലപിച്ചു.
ആക്രമണത്തില്‍ പ്രാദേശിക സമൂഹവും ഇന്ത്യന്‍ അമേരിക്കന്‍ വംശജരുമടക്കം ഭീതിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story