അമേരിക്കയിൽ പരിശീലന വിമാനങ്ങൾ കൂട്ടിയിടിച്ച് ഇന്ത്യക്കാരിയടക്കം മൂന്നുമരണം
text_fieldsവാഷിങ്ടൺ: അമേരിക്കയിലെ ഫ്ലോറിഡയിൽ പരിശീലനവിമാനങ്ങൾ കൂട്ടിയിടിച്ച് 19കാരിയായ ഇന്ത്യൻ വിദ്യാർഥിയടക്കം മൂന്നുപേർ മരിച്ചു. മിയാമിക്കടുെത്ത ‘ഡീൻ ഇൻറർനാഷനൽ ൈഫ്ലറ്റ് സ്കൂളി’ലാണ് അപകടം. ഇന്ത്യക്കാരിയായ നിഷ സെജ്വാളിന് പുറമെ ജോർജ് സാഞ്ചേ (22), റാഫേൽ നൈറ്റ് (72) എന്നിവരാണ് മരിച്ചത്. രണ്ടുേപരുടെ മൃതദേഹം തകർന്ന വിമാനങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഒരാളുടേത് സമീപത്തുനിന്നുമാണ് കണ്ടെടുത്തത്. വിമാനത്തിൽ ഒരാൾകൂടി ഉണ്ടായിരുന്നതായി സംശയമുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും കനത്ത മൂടൽമഞ്ഞ് കാരണം രക്ഷാപ്രവർത്തനം മന്ദഗതിയിലാണെന്നും പൊലീസ് പറഞ്ഞു.
2017 സെപ്റ്റംബറിലാണ് നിഷ സെജ്വാൾ സ്കൂളിൽ ചേർന്നത്. ന്യൂഡൽഹി സ്വദേശിയായ നിഷയുടെ വീട് ഡൽഹിയിലെ ഗ്രീൻ പാർക്ക് മെട്രോ സ്റ്റേഷന് സമീപമാണ്. യൂസുഫ് സറായിയിലെ ഡി.എ.വി മോഡൽ സ്കൂളിലെ പഠനത്തിന് ശേഷമാണ് നിഷ വൈമാനിക പരിശീലനത്തിന് അമേരിക്കയിലേക്ക് പോയത്. പരിശീലന എയർപോർട്ടിന് സമീപത്തെ കനാലിൽ മീൻ പിടിച്ചുകൊണ്ടിരുന്ന ഡാനിയൽ മിറാല്ലസ് സംഭവം തെൻറ െമാബൈൽ ഫോണിൽ പകർത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.