നാസയുെട ബഹിരാകാശ ദൗത്യത്തിന് ഇന്ത്യൻ വംശജയായ േഡാക്ടറും
text_fieldsമുംബൈ: നാസയുടെ ബഹിരാകാശ ദൗത്യത്തിന് തിരഞ്ഞെടുക്കെപ്പട്ടവരിൽ ഇന്ത്യൻ വംശജയായ ഡോക്ടറും. 2018ലെ സിറ്റിസൺ സയൻസ് ആസ്േട്രാെനറ്റ് എന്ന പദ്ധതിയിലേക്കുള്ള പട്ടികയിലാണ് കാനഡയിൽ താമസിക്കുന്ന 32കാരിയായ ഡോക്ടർ ഷവ്ന പാണ്ഡ്യയും തെരഞ്ഞെടുക്കെപ്പട്ടത്. പദ്ധതി നടക്കുകയാണെങ്കിൽ കൽപന ചൗള, സുനിത വില്യംസ് എന്നിവർക്ക് ശേഷം നാസയിൽ നിന്ന് ബഹിരാകാശ ദൗത്യത്തിൽ പെങ്കടുക്കുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജയാകും ഷവ്ന പാണ്ഡ്യ.
കാനഡയിൽ ജനിച്ച ഡോ. ഷവ്ന ആൽബെർട്ട ആശുപത്രിയിലെ ജനറൽ ഫിസിഷ്യനാണ്. മുംബൈയുമായാണ് ഷവ്നയുടെ ഇന്ത്യൻ ബന്ധം. മുംബൈയിലെ മഹാലക്ഷ്മി പ്രദേശത്ത് ഷവ്നയുടെ മുത്തശ്ശി ഉണ്ട്. ഡോക്ടറും ബഹിരാകാശ ശാസ്ത്രജ്ഞയും കൂടാതെ, ഷവ്ന പാട്ടുകാരിയും അന്താരാഷ്ട്ര തയ്ക്വാേണ്ടാ ചാമ്പ്യനുമാണ്.
കാലാവസ്ഥ മാറ്റത്തെ കുറിച്ച് പഠിക്കുന്ന പോളാർ സബ്ഒാർബിറ്റൽ സയൻസ് പദ്ധതിയിലും ഷവ്ന പെങ്കടുത്തിട്ടുണ്ട്. 2018 ആദ്യം തന്നെ ബഹിരാകാശ പദ്ധതിയുണ്ടാകുമെന്നാണ് കരുതുന്നത്. അതിനുവേണ്ട നടപടികൾ പുരോഗമിക്കുകയാണ്. ‘കുടുംബത്തിന് എെൻറ സ്വപ്നങ്ങളറിയാം. അതിനാൽ അമ്മയും മറ്റു കുടുംബാംഗങ്ങളും പിന്തുണ നൽകുന്നു’ണ്ടെന്ന് ഷവ്ന പറയുന്നു.
ആൽബർട്ട യൂണിവേഴ്സിറ്റിയിൽ നിന്ന് ന്യൂറോസയൻസിൽ ബിരുദവും ജനറൽ മെഡിസിനിൽ എം.ഡിയും ഇൻറർനാഷണൽ സ്പേസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബഹിരാകാശ സയൻസിൽ ബിരുദാനന്തര ബിരുദവും നേടിയാണ് ഷവ്ന ബഹിരാകാശദൗത്യത്തിന് എത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.