ഇന്ത്യ വംശജൻ റാണാ സര്‍ക്കാർ കനേഡിയന്‍ കോണ്‍സുൽ ജനറൽ
text_fieldsടൊറന്‍റോ: സാന്‍ഫ്രാന്‍സിസ്‌കോയിലെ കനേഡിയന്‍ കോണ്‍സുൽ ജനറലായി ഇന്ത്യ വംശജൻ റാണ സര്‍ക്കാറിനെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രംഡേവ് നിയമിച്ചു. യുഎസ്, മെക്‌സികോ തുടങ്ങിയ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാരം നടത്തുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന കനേഡിയന്‍ എട്ടംഗ ഉന്നതതല സമിതിയിലെ അംഗമായിരിക്കും റാണാ സര്‍ക്കാർ എന്ന് ലിബറല്‍ ഗവണ്‍മെന്‍റ് വ്യക്തമാക്കി.
കാനഡ-ഇന്ത്യ ബിസിനസ് കൗണ്‍സില്‍ മുന്‍ പ്രസിഡന്‍റായിരുന്ന റാണായുടെ നിയമനത്തെ സഹര്‍ഷം സ്വാഗതം ചെയ്യുന്നതായി കൗണ്‍സില്‍ പ്രസിഡന്‍റും ഏഷ്യ-പസഫിക്ക് ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്‍റുമായ കാശിറാവു പറഞ്ഞു.
സാന്‍ഫ്രാന്‍സിസ്‌കോ കോണ്‍സുലര്‍ ജനറലായി നിയമനം ലഭിക്കുന്ന ആദ്യ ഇന്തോ അമേരിക്കനാണ് റാണാ സര്‍ക്കാര്‍. നാല് ഇന്ത്യന്‍ വംശജർ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡേവിന്‍റെ മന്ത്രിസഭയിൽ അംഗങ്ങളാണ്.
അമര്‍ജീത് സിങ് (ഇന്‍ഫ്രാ സ്ട്രക്ചര്‍ ആന്‍റ് കമ്യൂണിറ്റിസ്), ബര്‍ദീഷ് ചംഗര്‍ (ബിസിനസ് ആന്‍റ് ടൂറിസം), ഹര്‍ജീത് സിങ് (നാഷനല്‍ ഡിഫന്‍സ്), നവദീപ് ബെയ്ന്‍ (സയന്‍സ് ആന്‍റ് ഡവലപ്‌മെന്‍റ്) എന്നിവരാണ് ഇന്ത്യൻ വംശജരായ മന്ത്രിമാർ. ഇവരെ കൂടാതെ നിരവധി ഇന്ത്യന്‍ വംശജർ ഗവണ്‍മെന്‍റിന്‍റെ സുപ്രധാന ചുമതലകൾ വഹിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.