അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ രണ്ടാമൂഴം തേടി ഇന്ത്യക്കാരൻ
text_fieldsയുനൈറ്റഡ് നേഷൻസ്: ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ രണ്ടാമൂഴം തേടുന്ന ഇന്ത്യയുടെ ദൽവീർ ഭണ്ഡാരിയും (70) ബ്രിട്ടെൻറ ക്രിസ്റ്റഫർ ഗ്രീൻവുഡും (62) തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. യു.എൻ പൊതുസഭയിലെ 193ഉം രക്ഷാസമതിയിലെ 15ഉം അംഗങ്ങൾ ചേർന്ന് തിങ്കളാഴ്ച ഇവരുടെ വിധി നിർണയിക്കും. അന്താരാഷ്ട്ര കോടതിയിൽ 15 അംഗ ബെഞ്ചാണുള്ളത്. അതിൽ അഞ്ചംഗങ്ങളെ മൂന്നുവർഷം കൂടുേമ്പാൾ ഒമ്പതുവർഷത്തേക്ക് െതരഞ്ഞെ
ടുക്കും.
1945ൽ സ്ഥാപിതമായ അന്താരാഷ്ട്ര കോടതിയിൽ രാജ്യങ്ങൾ തമ്മിലുള്ള തർക്കവും നിയമപ്രശ്ന പരിഹാരങ്ങളുമാണ് കൈകാര്യം ചെയ്യുന്നത്. ബ്രസീലിലെ അേൻറാണിയോ അഗസ്റ്റോ കാൻകാഡോ, സോമാലിയയുടെ അബ്ദുൾഖാവി അഹമ്മദ് യൂസുഫ്, ലബനാനിലെ നവാസ് സലാം എന്നിവരും മത്സരരംഗത്തുണ്ട്. നാലുപേരും പൊതുസഭയിലും രക്ഷാസമിതിയിലും കേവല ഭൂരിപക്ഷം ഉറപ്പിച്ചിരിക്കയാണ്. ആറ് സ്ഥാനാർഥികളിൽ നിന്നാണ് അഞ്ചുപേരെ െതരഞ്ഞെടുക്കുന്നത്.
ജനറൽ അസംബ്ലിയിൽ ഭണ്ഡാരിക്ക് 115 വോട്ട് ലഭിച്ചു. ഗ്രീൻവുഡിന് 76 വോട്ട് മാത്രമാണ് ലഭിച്ചത്. എന്നാൽ, രക്ഷാ സമിതിയിൽ ഗ്രീൻവുഡിന് ഒമ്പത് വോട്ടും ഭണ്ഡാരിക്ക് ആറ് വോട്ടുമാണ് ലഭിച്ചത്. ഇരു സമിതിയിലും ഭൂരിപക്ഷം ലഭിച്ചാൽ മാത്രമേ െതരഞ്ഞെടുക്കപ്പെടൂ. 2018 ഫെബ്രുവരി അഞ്ചിനാണ് ഇവരുടെ കാലാവധി അവസാനിക്കുന്നത്.
അന്താരാഷ്ട്ര കോടതിയിൽ ജഡ്ജിയായ ജസ്റ്റിസ് ദൽവീർ ഭണ്ഡാരിയെ ഇന്ത്യ വീണ്ടും നിർദേശിക്കുകയായിരുന്നു. ഇന്ത്യയിൽ 20 വർഷം ജഡ്ജിയായിരുന്ന ഭണ്ഡാരി സുപ്രീംകോടതിയിൽ സീനിയർ ജഡ്ജിയായിരിക്കെയാണ് അന്താരാഷ്ട്ര കോടതിയിൽ ഇന്ത്യയുടെ പ്രതിനിധിയായി മത്സരിക്കാനെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.