ആണവ നിരായുധീകരണം: ഉത്തര കൊറിയയെ അന്താരാഷ്ട്ര സമൂഹം പിന്തുണക്കണം - ദക്ഷിണ കൊറിയ
text_fieldsന്യൂയോർക്ക്: ഉത്തരകൊറിയയുടെ ആണവ നിരായുധീകരണത്തിന് അന്താരാഷ്ട്ര സമൂഹത്തിെൻറ പിന്തുണ തേടി ദക്ഷിണകൊറിയൻ വിദേശകാര്യ മന്ത്രി കാങ് യുങ്വ. 73ാമത് യു.എൻ പൊതുസഭയുടെ യോഗത്തിനിടെ നടന്ന സുരക്ഷാസമിതിയിലെ വിദേശകാര്യ മന്ത്രിമാരുെട യോഗത്തിലാണ് കാങ് യുങ്വയുടെ ആവശ്യം.
ഉത്തരകൊറിയയുടെ ആണവ നിരായുധീകരണ പ്രവർത്തനങ്ങളുടെ പുരോഗതിയും കാങ് ചർച്ച ചെയ്തു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.
ഉത്തരകൊറിയയുടെ ഭാഗത്തു നിന്നുണ്ടായ അനുകൂല പ്രതികരണത്തിെൻറ പശ്ചാത്തലത്തിൽ രാജ്യത്തിനു മേൽ ഏർപ്പെടുത്തിയ ഉപരോധത്തിൽ അയവുവരുത്തണമെന്ന് ചൈനയും റഷ്യയും വാദിച്ചു. എന്നാൽ ആണവ നിരായുധീകരണം പൂർണമായും നടപ്പിലാക്കിയ ശേഷം മാത്രം ഉപരോധം പിൻവലിച്ചാൽ മതിയെന്ന നിലപാടിലാണ് അമേരിക്ക.
ജൂണിൽ യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപും ഉത്തരകൊറിയൻ മേധാവി കിം ജോങ് ഉന്നും സിംഗപൂരിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇൗ കൂടിക്കാഴ്ചയിൽ പൂർണ ആണവ നിരായുധീകരണത്തിന് തയാറാണെന്ന് കിമ്മും ഉത്തരകൊറിയയുെട സുരക്ഷ ഉറപ്പാക്കുമെന്ന് ട്രംപും കരാറിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.