സ്ത്രീകള്‍ക്ക് പ്രചോദനമേകുന്ന സന്ദേശങ്ങൾ
text_fieldsതുല്യതക്കുള്ള പോരാട്ടത്തിന് കരുത്തു പകര്‍ന്ന് വീണ്ടുമൊരു വനിതദിനം കൂടി. മാറ്റത്തിനായി ധീരയാകൂ എന്നതാണ് ഈ വര്‍ഷത്തെ വനിതദിന സന്ദേശം. ജീവിതത്തിന്‍െറ സമസ്ത മേഖലകളിലും സ്ത്രീകള്‍ക്ക് പ്രചോദനം നല്‍കുന്ന ചില സന്ദേശങ്ങളിതാ...
മാര്‍ഗരറ്റ് താച്ചര്‍
രാഷ്ട്രീയത്തില്‍ നിങ്ങള്‍ക്ക് പ്രസ്താവന ആവശ്യമുണ്ടെങ്കില്‍ പുരുഷന്മാരെ സമീപിക്കുക. എന്നാല്‍, എന്തെങ്കിലും നിര്‍വഹിക്കപ്പെടണമെന്നുണ്ടെങ്കില്‍ സ്ത്രീകളോട് പറയുക
ഹിലരി ക്ലിന്‍റന്‍
ഒരിക്കലും ചോര്‍ത്താന്‍ കഴിയാത്ത കഴിവുകളുടെ സംഭരണ കേന്ദ്രങ്ങളാണ് സ്ത്രീകള്‍
മിഷേല്‍ ഒബാമ
സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സ്ത്രീകള്‍ക്കു മുന്നില്‍ പരിധികളില്ല
മലാല യൂസുഫ് സായി
ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീകള്‍ പിന്നാക്കാവസ്ഥയില്‍ തുടരുന്ന അവസ്ഥയില്‍ സമഗ്ര പുരോഗതി സാധ്യമല്ല
ഇന്ദ്ര നൂയി
ദിവസത്തിന്‍െറ അവസാനം നിങ്ങള്‍ ഒരു വ്യക്തിയാണെന്നത് മറന്നുപോകരുത്,അമ്മയും സഹോദരിയും മകളുമാണെന്നതും
ഓങ് സാന്‍ സൂചി
സ്ത്രീകള്‍ക്ക് വിദ്യാഭ്യാസവും ശാക്തീകരണവും പകര്‍ന്നു നല്‍ കിയിട്ടും സംരക്ഷണം നല്‍കുന്ന, സഹിഷ്ണുതയുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതില്‍ നാം പരാജ യപ്പെട്ടിരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.