ഇറാനെ വരുതിയിലാക്കാൻ യു.എസ് കർമ സംഘം
text_fieldsവാഷിങ്ടൺ: ഇറാൻ ആണവ കരാറിൽനിന്ന് ഏകപക്ഷീയമായി പിൻവാങ്ങിയ ഡോണൾഡ് ട്രംപ് സർക്കാർ തെഹ്റാനെതിരെ കടുത്ത നടപടികളിലേക്ക്. ഇറാനോട് സ്വീകരിക്കേണ്ട പുതിയ നയം രൂപവത്കരിക്കാൻ ‘ഇറാൻ കർമ സംഘ’(ഇറാൻ ആക്ഷൻ ഗ്രൂപ് -െഎ.എ.ജി) ത്തിന് അമേരിക്ക രൂപംനൽകി.
െഎ.എ.ജി തലവനായി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെൻറിെൻറ നയം രൂപവത്കരണ ഡയറക്ടറായ ബ്രയാൻ ഹുക്കിനെ നിയമിച്ചതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അറിയിച്ചു.
ഇറാനിലേക്കുള്ള പ്രത്യേക ദൂതൻ എന്നായിരിക്കും ഹുക്കിെൻറ ഒൗദ്യോഗിക സ്ഥാനം. ഇറാൻ ഭരണകൂടത്തിെൻറ സമീപനത്തിൽ മാറ്റംവരുത്താനുള്ള ശ്രമമാണ് െഎ.എ.ജി നടത്തുക. ‘അപകടകരമായ നടപടികൾ സ്വീകരിക്കുന്ന ഇറാൻ’ ഭീഷണിയാണെന്ന് മനസ്സിലാക്കുന്ന മറ്റു രാജ്യങ്ങളുമായി ചർച്ചകൾ നടത്താനും െഎ.എ.ജി മുൻകൈയെടുക്കുമെന്ന് പോംപിയോ പറഞ്ഞു.
2003ൽ ഇറാഖ് അധിനിവേശത്തിനു മുന്നോടിയായി ജോർജ് ബുഷ് ഭരണകൂടം അനുവർത്തിച്ച അതേ രീതികളാണ് ഡോണൾഡ് ട്രംപ് സർക്കാറും സ്വീകരിക്കുന്നതെന്ന് ആഗോള രാഷ്ട്രീയ നിരീക്ഷകർ പറഞ്ഞു.
ഇറാഖ് അധിനിവേശത്തിന് ബുഷ് സർക്കാർ കാരണം മെനഞ്ഞതുപോലെ ഇറാനെതിരായ നടപടിക്ക് കാരണം ചമക്കാനാണ് ട്രംപ് സർക്കാർ ശ്രമിക്കുന്നതെന്ന് െഎ.എ.ജി രൂപവത്കരണം സംബന്ധിച്ച്, യു.എസിലെ നാഷനൽ ഇറാനിയൻ അമേരിക്കൻ കൗൺസിൽ പ്രതികരിച്ചു. അതേസമയം, ആണവ കരാറിൽനിന്ന് പിൻവാങ്ങിയ നടപടി തിരിച്ചടിയായെന്ന വിലയിരുത്തലാണ് െഎ.എ.ജിയുടെ രൂപവത്കരണത്തിനു പിന്നിലെന്നും വ്യാഖ്യാനിക്കപ്പെടുന്നു.
ആണവകരാറിൽനിന്നും പിൻവാങ്ങിയ യു.എസ് നടപടി ശക്തമായ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു. െഎ.എ.ജി രൂപവത്കരണം വൻശക്തി രാഷ്ട്രങ്ങൾക്കിടയിൽ ഒറ്റപ്പെട്ട യു.എസ് ഒത്തുതീർപ്പിന് ഒരുങ്ങുകയാണെന്നതിെൻറ സൂചനയാണെന്ന് ചിലർ കരുതുന്നു. എന്നാൽ, ഇൗ നിരീക്ഷണം ഇറാനുമായി ചേർന്നുനിൽക്കുന്ന കേന്ദ്രങ്ങൾ വിശ്വസിക്കുന്നില്ല. പ്രശ്നപരിഹാര ചർച്ചകൾക്ക് യു.എസ് തയാറാവുമെന്ന് വിശ്വസിക്കുന്നില്ലെന്ന് ഇറാനിലെ സെൻറർ ഫോർ സ്ട്രാറ്റജിക് സ്റ്റഡീസിൽ അനലിസ്റ്റായ ദിയാകോ ഹുസൈനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.