ഇറാൻ ആണവകരാറിൽ നിന്ന് പിന്മാറുമെന്ന് ട്രംപ്
text_fieldsവാഷിങ്ടൺ: 2015ൽ ഇറാനുമായി ഏർപ്പെട്ട ആണവകരാറിൽ നിന്ന് പിന്മാറുമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. കരാറുകളിൽ വച്ച് ഏറ്റവും മോശമായ കരാറാണിത്. തീവ്രവാദത്തെ പ്രോൽസാഹിപ്പിക്കുന്ന രാജ്യമാണ് ഇറാനെന്നും ട്രംപ് പറഞ്ഞു.
2015 ഒക്ടോബറിലാണ് ഇറാനും വൻശക്തികളും തമ്മിലുള്ള ഉടമ്പടി ഒപ്പുവെച്ചത്. ഇറാൻ ആണവപദ്ധതികൾ കുറക്കുന്നതിനുപകരമായി യു.എസ് ഉപരോധം എടുത്തുമാറ്റുമെന്നായിരുന്നു വ്യവസ്ഥ. യു.എസിനെ കൂടാതെ യൂറോപ്യൻ യൂനിയനും ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, റഷ്യ, ചൈന എന്നീ രാജ്യങ്ങളും കരാറിൽ ഭാഗഭാക്കാണ്.
ഇറാൻ യുറേനിയം സമ്പുഷ്ടീകരണം ഒഴിവാക്കണമെന്നും കരാറിൽ വ്യവസ്ഥയുണ്ട്. കരാർ നടപ്പായതോടെ ഇറാനെതിരെ ചുമത്തിയിരുന്ന യു.എൻ, യൂറോപ്യൻ യൂനിയൻ ഉപരോധങ്ങളും എടുത്തുമാറ്റി. ഇറാനുമായി വ്യാപാരബന്ധം തുടർന്ന ഇതരവ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഏർപ്പെടുത്തിയിരുന്ന ഉപരോധവും യു.എസ് നീക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.