ഭീഷണി ആവർത്തിച്ച് ട്രംപ്
text_fieldsവാഷിങ്ടൺ: ഖാസിം സുലൈമാനിയുടെ വധത്തിെൻറ പേരിൽ അമേരിക്കക്കെതിരെ ആക്രമണത്തിന് തുനിഞ്ഞാൻ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഭീഷ ണി മുഴക്കി. 2015ലെ ലോക ശക്തികളുമായുള്ള ആണവ കരാർ നിർദേശിക്കുന്ന യുറേനിയം സമ്പുഷ്ടീ കരണ പരിധി ഇനി അംഗീകരിക്കില്ലെന്ന് ഇറാൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപി െൻറ പ്രതികരണം. ഇറാൻ സൈനിക ഘടനയിൽ ഏറ്റവും ഉയർന്ന പദവി വഹിച്ച മേജർ ജനറൽ സുലൈമാനി യെ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമേരിക്ക ബഗ്ദാദിൽ ഡ്രോൺ ആക്രമണത്തിൽ കൊലപ്പെടുത്തിയത്. തുടർന്ന് ഇറാനും യു.എസും തമ്മിലുള്ള ബന്ധം യുദ്ധത്തിെൻറ വക്കിലാണ്.
ക്രിസ്മസ്-പുതുവത്സരാഘോഷം കഴിഞ്ഞ് േഫ്ലാറിഡയിലെ ‘മാറെലാഗോ’ റിസോർട്ടിൽനിന്ന് വൈറ്റ് ഹൗസിലേക്ക് മടങ്ങവെ വിമാനത്തിൽ വെച്ച് വാർത്താലേഖകരുമായി സംസാരിക്കവെയാണ് ട്രംപ് ഭീഷണി സ്വരത്തിൽ പ്രതികരിച്ചത്. ‘അവർക്ക് നമ്മുടെ ആളുകളെ കൊല്ലാം, ബോംബ് വെക്കാം, പീഡിപ്പിക്കാം. നമ്മൾ അവരുടെ സാംസ്കാരിക കേന്ദ്രങ്ങളൊന്നും തൊടാൻ പാടില്ല. അങ്ങനെ കാര്യങ്ങൾ നടക്കും എന്ന് കരുതണ്ട’-ട്രംപ് പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി ട്രംപ് സംസാരിച്ചു. ഇരുനേതാക്കളും ഇറാനിലെയും ഇറാഖിലെയും കാര്യങ്ങൾ ചർച്ച ചെയ്ത് യു.എസ്-ബ്രിട്ടൻ ബന്ധം സുദൃഢമാണെന്ന് അടിവരയിട്ടതായി വൈറ്റ് ഹൗസ് അറിയിച്ചു.
അതിനിടെ, കഴിഞ്ഞദിവസവും ബഗ്ദാദിൽ റോക്കറ്റ് ആക്രമണമുണ്ടായി. യു.എസ് എംബസിക്ക് സമീപമാണ് രണ്ട് റോക്കറ്റുകൾ പതിച്ചത്. വിവിധ രാജ്യങ്ങളുടെ എംബസികളും സർക്കാർ കെട്ടിടങ്ങളുമുള്ള മേഖലയിൽ മൊത്തം മൂന്ന് റോക്കറ്റുകൾ പതിച്ചു. എംബസി പ്രദേശത്തിന് പുറത്തുണ്ടായ റോക്കറ്റ് ആക്രമണത്തിൽ നാലുപേർക്ക് പരിക്കുണ്ട്.
ഇറാഖിനെതിരെ ഉപരോധ ഭീഷണി
ആണവ കരാറിലെ ധാരണകൾ ഇനി വിലവെക്കില്ലെന്ന ഇറാെൻറ പ്രസ്താവനയും ഇറാഖിൽ നിന്ന് യു.എസ് ഭടന്മാർ ഒഴിയണമെന്ന ഇറാഖ് പാർലമെൻറിെൻറ ആവശ്യവും പശ്ചിമേഷ്യയിലെ അവസ്ഥ കൂടുതൽ സംഘർഷ ഭരിതമാക്കും. പുതിയ നിലപാട് പരസ്യമായി പ്രഖ്യാപിച്ചതോടെ, ഇറാെൻറ ആണവായുധ നിർമാണത്തെ ചൊല്ലിയുള്ള പടിഞ്ഞാറൻ രാജ്യങ്ങളുടെയും യു.എസിെൻറയും ആശങ്ക വർധിക്കും. ഇറാഖിലാകട്ടെ, ഐ.എസിന് വീണ്ടും സജീവമാകാനുള്ള അവസരം ഒരുങ്ങാനും സാധ്യതയുണ്ട്. തങ്ങളുടെ സേനയെ പുറത്താക്കാനാണ് നീക്കമെങ്കിൽ, ശതകോടികൾ നഷ്ടപരിഹാരമായി വേണ്ടി വരുമെന്നും അല്ലാത്തപക്ഷം നാളിതുവരെ കണ്ടിട്ടില്ലാത്ത ഉപരോധമാണ് ഇറാഖിനെ കാത്തിരിക്കുന്നത് എന്നും ട്രംപ് പറഞ്ഞിരുന്നു. പുതിയ സാഹചര്യത്തിൽ ഇറാഖിലെ ഐ.എസ് വിരുദ്ധ പോരാട്ടം അവസാനിപ്പിച്ച് തങ്ങളുടെ സൈനികരെയും താവളങ്ങളെയും സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധയൂന്നുകയാണെന്ന് അവിടത്തെ യു.എസ് സൈനിക സഖ്യം വ്യക്തമാക്കി.
ചർച്ച അടഞ്ഞിട്ടില്ലെന്ന് ഇറാൻ
ഇറാൻ ആണവ ഉടമ്പടി നിർദേശങ്ങൾ തുടർന്നും പാലിക്കണമെന്നും ആക്രമണോത്സുക നടപടികളിലേക്ക് പോകരുതെന്നും ജർമനി, ഫ്രാൻസ്, യു.കെ എന്നീ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ആണവ പദ്ധതി സംബന്ധിച്ച് യൂറോപ്യൻ രാജ്യങ്ങളുമായുള്ള ചർച്ച അടഞ്ഞിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ആണവായുധ നിർമാണത്തിനില്ലെന്ന വാഗ്ദാനം പിൻവലിക്കുന്നതായി ഇറാൻ പറഞ്ഞിട്ടുമില്ല. അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായുള്ള ബന്ധം പഴയതുപോലെ തുടരുമെന്ന് അവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.