ഇർമ വേഗം കുറഞ്ഞു, യു.എസിൽ വ്യാപക നാശം
text_fieldsവാഷിങ്ടൺ: യു.എസിലെ ദക്ഷിണകിഴക്കൻ മേഖലയിലും വടക്കുകിഴക്കൻ കരീബിയൻ മേഖലയിലും കനത്ത നാശം വിതച്ച ഇർമ ചുഴലിക്കാറ്റിെൻറ തീവ്രത ശമിക്കുന്നു. കാറ്റഗറി ഒന്നിലേക്ക് ചുരുങ്ങിയ കാറ്റ് ജോർജിയ, അലബാമ മേഖലകളിലേക്ക് നീങ്ങി. വേഗം കുറഞ്ഞെങ്കിലും േജാർജിയയിലും അലബാമയിലും കാറ്റ് കനത്ത നാശം വിതച്ചേക്കുമെന്ന് കാലാവസ്ഥ അധികൃതർ മുന്നറിയിപ്പ് നൽകി.
യു.എസിലെ മിയാമിയിൽ കനത്ത നാശമാണ് ഇർമ വിതച്ചത്. ചുരുങ്ങിയത് നാലുപേർ വെള്ളപ്പൊക്കത്തിൽ മരിച്ചു. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ഒരു പൊലീസുകാരനും അവരിൽപെടുന്നു. വീടുകളിലും കെട്ടിടങ്ങളിലും വൈദ്യുതിബന്ധമില്ലാത്തതിനാൽ 56 ലക്ഷം പേർ ഇരുട്ടിലായി. മരങ്ങളും വൈദ്യുതി കാലുകളും കടപുഴകി. നഗരത്തിലെ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. പ്രശസ്ത വിനോദ സ്ഥാപനമായ ഡിസ്നി വേൾഡ് അടച്ചുപൂട്ടി. വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നതിനാൽ അഭയാർഥി ക്യാമ്പുകൾക്കകത്ത് തുടരാനാണ് അധികൃതർ ജനങ്ങേളാട് ആവശ്യപ്പെട്ടിരിക്കുന്നത്. ചുഴലിക്കാറ്റ് ബാധിച്ച പ്രദേശങ്ങളിൽ അടിയന്തരാവസ്ഥ പിൻവലിച്ചിട്ടില്ല. പലമേഖലകളിലും പകർച്ചവ്യാധി ഭീഷണിയിലാണ്.
ഇർമ ആദ്യമെത്തിയ മേഖലകളിലും ആഘാതം വിെട്ടാഴിഞ്ഞിട്ടില്ല. ക്യൂബൻ തലസ്ഥാനമായ ഹവാനയിൽ ഇപ്പോഴും ൈവദ്യുതിബന്ധം പുനഃസ്ഥാപിക്കാനായിട്ടില്ല. രാജ്യത്ത് 10 പേർ ദുരന്തത്തിനിരയായതായാണ് കണക്കുകൾ. ഭക്ഷണ പ്രതിസന്ധി ജനങ്ങളെ അലട്ടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.