ഉസാമയെ പിടികൂടാൻ അമേരിക്കയെ സഹായിച്ചത് ഐ.എസ്.െഎ –ഇംറാൻ ഖാൻ
text_fieldsവാഷിങ്ടൺ: ഭീകരസംഘടനയായ അൽഖാഇദയുടെ തലവനായിരുന്ന ഉസാമ ബിൻലാദിനെ പിടികൂട ി വധിക്കാൻ സി.ഐ.എക്ക് സഹായമായത് ഐ.എസ്.ഐ നൽകിയ വിവരങ്ങളാണെന്ന് പാക് പ്രധാനമന ്ത്രി ഇംറാൻ ഖാൻ. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് പാക് ചാരസംഘടനയുടെ പങ് ക് ഇംറാൻ വെളിപ്പെടുത്തിയത്.
ഉസാമയെ പിടികൂടാൻ സഹായിച്ച പാക് ഡോക്ടർ ഷക്കീൽ അഫ്രീദിയെ മോചിപ്പിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്. യു.എസിനുവേണ്ടി ചാരപ്രവർത്തനം നടത്തിയ ആളെന്നനിലയിൽ ഡോ. ഷക്കീലിനെ മോചിപ്പിക്കുന്നത് പാകിസ്താെൻറ ‘വൈകാരികപ്രശ്ന’മാണ്. ഭീകരബന്ധം ആരോപിച്ച് യു.എസ് 86 വർഷത്തെ തടവിന് ശിക്ഷിച്ച പാക് ശാസ്ത്രജ്ഞ ഡോ. ആഫിയ സിദ്ദീഖിയെ മോചിപ്പിക്കുന്നതിന് പകരമായി ഡോ. ഷക്കീലിനെ മോചിപ്പിക്കുന്നത് പരിഗണിക്കാമെന്ന് ഇംറാൻ പറഞ്ഞു. എന്നാൽ, ഇക്കാര്യം ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചെചയ്തിട്ടില്ല.
യു.എസിെൻറ സഖ്യകക്ഷിയായ പാകിസ്താന് ഉസാമയെക്കുറിച്ച വിവരങ്ങൾ നൽകാൻ കഴിയുമെങ്കിൽ പിടികൂടാനും കഴിയും. ഭീകരവാദത്തിനെതിരെ ഞങ്ങൾ പോരാടിക്കൊണ്ടിരിക്കെ യു.എസ് റെയ്ഡ് നടത്തി ഉസാമയെ കൊന്നത് അമ്പരപ്പിച്ചുകളഞ്ഞു. സഖ്യകക്ഷിയായിട്ടും അമേരിക്ക ഞങ്ങെള വിശ്വസിച്ചില്ല. യഥാർഥത്തിൽ ഞങ്ങളുടെ അതിർത്തിക്കുള്ളിൽ കയറി ഒരാളെ ബോംബിട്ട് കൊല്ലുകയാണ് യു.എസ് ചെയ്തതെന്നും ഇംറാൻ കൂട്ടിച്ചേർത്തു.
2011 മേയ് രണ്ടിന് അബട്ടാബാദിൽനിന്ന് യു.എസ് പ്രത്യേക സേന പിടികൂടി കൊല്ലുന്നതുവരെ ഉസാമയെക്കുറിച്ച് തങ്ങൾക്ക് ഒരു വിവരവുമില്ലെന്നാണ് പാകിസ്താൻ പറഞ്ഞിരുന്നത്. ഇതാണ് ഇംറാെൻറ വെളിപ്പെടുത്തലോടെ പൊളിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.