ഐ.എസ് തലവൻ ബഗ്ദാദി കൊല്ലപ്പെട്ടതായി ട്രംപ്
text_fieldsവാഷിങ്ടൺ: അമേരിക്ക പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഐ.എസ് ത ലവൻ അബൂബക്കർ അൽ ബഗ്ദാദി യു.എസ് സൈനികനടപടിക്കിടെ കൊല്ലപ് പെട്ടതായി പ്രസിഡൻറ് ഡോണള്‍ഡ് ട്രംപിെൻറ പ്രഖ്യാപനം. ശനിയാഴ്ച രാത ്രി സിറിയയിൽ നടത്തിയ പ്രത്യേക സൈനികാക്രമണത്തിനിടെ ബഗ്ദാദി സ്വ യം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അമേരിക്കൻ പ്രസിഡൻറ് വാഷിങ്ടണിൽ അറിയിച്ചു. പിടിക്കപ്പെടുമെന്നായപ്പോൾ ബഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും ട്രംപ് വിവരിച്ചു.
‘‘പ്രത്യേക ദൗത്യസംഘത്തിലെ കമാൻഡോകളായ ഡെൽറ്റ ഫോഴ്സാണ് ആക്രമണം നടത്തിയത്. കമാൻഡോ നീക്കത്തിന് മുന്നിൽപെട്ട ബഗ്ദാദി തെൻറ മൂന്നു കുട്ടികളുമായി ഒരു തുരങ്കത്തിനകത്തേക്കു കടന്നു. അവിടെവെച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്നു കുട്ടികളും കൊല്ലപ്പെട്ടു’’ -ഇന്ത്യൻസമയം വൈകീട്ട് ആറരക്ക് ട്രംപ് വിഡിയോ വഴി പുറത്തുവിട്ട സന്ദേശത്തിൽ പറയുന്നു.
സൈനികനടപടികൾ താൻ തത്സമയം വീക്ഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഹീറോ ആയല്ല, ഭീരുവായാണ് ബഗ്ദാദി മരിച്ചത്. മരണ സമയത്ത് ഉറക്കെ നിലവിളിക്കുകയായിരുന്നു. ഐ.എസിൽ ചേരാൻ പോകുന്നവർ ഇതും ഓർക്കണം. യുഎസിെൻറ ഭാഗത്ത് ആൾനാശമൊന്നുമില്ലെന്നും ട്രംപ് വ്യക്തമാക്കി. ബഗ്ദാദിയെ കൊലപ്പെടുത്താൻ ഇൻറലിജൻസ് വിവരങ്ങൾ നൽകിയതിന് റഷ്യ, തുർക്കി, സിറിയ, ഇറാഖ് എന്നീ രാജ്യങ്ങൾക്കും സിറിയൻ കുർദുകൾക്കും ട്രംപ് അഭിനന്ദനം അറിയിച്ചു. രണ്ടാഴ്ച മുമ്പ് പദ്ധതിയിട്ട നീക്കങ്ങളാണ് ഇപ്പോൾ ലക്ഷ്യം കണ്ടതെന്നും ട്രംപ് പറഞ്ഞു. വൈസ് പ്രസിഡൻറ് ഉൾപ്പെടെയുള്ളവർക്കൊപ്പം ‘ലൈവ്’ ആയി ട്രംപ് ആക്രമണം കണ്ടിരുന്നു.
നേരേത്ത, ‘വലിയൊരു കാര്യം സംഭവിച്ചിരിക്കുന്നു’ എന്ന ട്രംപിെൻറ ട്വീറ്റും ഞായറാഴ്ച രാവിലെ ഒമ്പതിന് ട്രംപ് വളരെ വലിയൊരു പ്രഖ്യാപനം നടത്തുമെന്ന് വൈറ്റ് ഹൗസിെൻറ അറിയിപ്പും വന്നിരുന്നു. ഇതിനു പിറകെ ബഗ്ദാദിയുടെ മരണം ചില അന്താരാഷ്ട്ര വാർത്താ ഏജൻസികൾ പുറത്തുവിടുകയുമുണ്ടായി. എട്ടുവര്‍ഷം മുമ്പാണ് അമേരിക്ക ബഗ്ദാദിയെ ഭീകരനായി പ്രഖ്യാപിക്കുന്നത്. ഇയാളുടെ തലക്ക് 10 മില്യണ്‍ ഡോളറും പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.