2075ഒാടെ ഇസ്ലാം ഏറ്റവും വലിയ മതമാകും
text_fieldsവാഷിങ്ടൺ: ക്രിസ്ത്യാനികളാണ് ലോകത്തെ ഏറ്റവും വലിയ മതവിഭാഗക്കാർ. 2015െല കണക്കനുസരിച്ച് ലോകത്തെ 730 കോടി ജനങ്ങളിൽ 31 ശതമാനവും ക്രിസ്ത്യാനികളാണ്. എന്നാൽ, അഞ്ച് പതിറ്റാണ്ടിനുള്ളിൽ മതാടിസ്ഥാനത്തിലുള്ള ജനസംഖ്യയിൽ ക്രിസ്ത്യാനികൾ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. അമേരിക്കയിലെ ഗവേഷണ സ്ഥാപനമായ പ്യൂ റിസർച് സെൻറർ പുറത്തുവിട്ട കണക്കനുസരിച്ച് 2075ഒാടെ ഇസ്ലാം ലോകത്തെ ഏറ്റവും വലിയ മതമായി മാറും. ലോകത്ത് മതരഹിതരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞുവരുന്നുവെന്നും ഇൗ പഠനത്തിലുണ്ട്. ഇന്ത്യയിൽ ഹിന്ദുക്കളുടെ ജനന നിരക്കും കുറയുന്നതായാണ് കണക്കുകൾ.
2010-15 കാലത്തെ ജനന നിരക്കുകളാണ് പ്രധാനമായും പ്യൂ റിസർച് സെൻറർ വിശകലനം ചെയ്തത്. ഇൗ കാലയളവിനുള്ളിൽ ജനിച്ച കുഞ്ഞുങ്ങളിൽ 31 ശതമാനമാണ് മുസ്ലിംകൾ. ലോക ജനസംഖ്യയുടെ 24 ശതമാനമുള്ള മുസ്ലിംകളിൽ ജനനനിരക്ക് വർധിക്കുന്നതിെൻറ സൂചനയാണിത്. അതേസമയം, ഇൗ സമയത്ത് 33 ശതമാനം ക്രിസ്ത്യാനികളാണ് ജനിച്ചത്. ഇതനുസരിച്ച്, 2030-35 കാലത്ത് മുസ്ലിംകുട്ടികളായിരിക്കും കൂടുതൽ ജനിക്കുക. അങ്ങനെ വരുേമ്പാൾ 2075ഒാടെ മുസ്ലിം ജനസംഖ്യ ഒന്നാം സ്ഥാനത്ത് വരും.മരണനിരക്കും റിസർച് സെൻറർ കണക്കിലെടുത്തിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ജർമനിയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ക്രിസ്ത്യാനികളിൽ മരണനിരക്ക് ജനനനിരക്കിനേക്കാൾ കൂടുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇതും ക്രിസ്ത്യൻ മതവിഭാഗക്കാരുടെ ജനസംഖ്യ മുരടിച്ചക്ക് കാരണമാകുന്നു.
മതരഹിതരുടെ എണ്ണവും കുറഞ്ഞുവരുന്നതായാണ് കണക്കുകൾ. നിലവിൽ 16 ശതമാനം മതരഹിതരുണ്ടെന്നാണ് കണക്ക്. എന്നാൽ, ജനനനിരക്ക് 10 ശതമാനത്തിൽ താഴെയാണ്. അതിനാൽ, 2060ഒാടെ മതരഹിതരുടെ എണ്ണം പകുതിയായി കുറയുമെന്നാണ് പ്യൂ റിസർച് സെൻററിെൻറ കണക്കുകൂട്ടൽ. 2500ഒാളം സെൻസസുകളിൽനിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഇവർ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.