ലൈംഗികാരോപണം ട്രംപിനെതിരെ അന്വേഷണം വേണം –ഡെമോക്രാറ്റിക് സാമാജികർ
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനെതിരെ ഉയർന്ന ലൈംഗികാരോപണങ്ങളിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഡെമോക്രാറ്റിക് വനിത കോൺഗ്രസ് അംഗങ്ങൾ.
54 പേരടങ്ങുന്ന സംഘമാണ് ആരോപണത്തിൽ പഴുതടച്ച അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നത്. ഇക്കാര്യം വ്യക്തമാക്കുന്ന കത്ത് സംഘം സഭാ സമിതി ചെയർമാന് കൈമാറി.അമേരിക്കൻ നിർമാതാവ് ഹാർവി വെയ്ൻസീറ്റിനെതിരെ ലൈംഗികാരോപണമുയർന്നതോടെ, തങ്ങൾക്ക് നേരിട്ടു അതിക്രമങ്ങൾ തുറന്നുപറയാൻ അവതരിപ്പിച്ച ‘മീ ടു ഹാഷ്ടാഗ്’ ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് പ്രചോദനമായിരുന്നു.
അതിെൻറ ചുവടുപിടിച്ചാണ് ട്രംപിനെതിരായ നീക്കമെന്നാണ് വിലയിരുത്തൽ. ആരോപണമുയർന്ന കോൺഗ്രസ് അംഗങ്ങളെയും അന്വേഷണത്തിന് വിധേയമാക്കണമെന്നും അംഗങ്ങൾ ഒപ്പുവെച്ച കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ട്രംപിനെതിരെ ഉയർന്ന ആരോപണങ്ങൾ ഒരിക്കലും അവഗണിക്കാനാവില്ല. ആരോപണങ്ങളെ കുറിച്ചുള്ള നിജസ്ഥിതി അറിയാൻ അമേരിക്കൻ ജനതക്ക് അവകാശമുണ്ട്. ഇക്കാര്യത്തിൽ പ്രസിഡൻറിന് സ്വയം പ്രതിരോധിക്കാനുള്ള തെളിവുകൾ ഹാജരാക്കാനും അനുവാദമുണ്ട്്.
തങ്ങളുന്നയിച്ച ലൈംഗികാരോപണങ്ങളെ കുറിച്ച് കോൺഗ്രസ് അന്വേഷിക്കണമെന്ന് കഴിഞ്ഞദിവസം മൂന്നു വനിതകൾ ആവശ്യമുന്നയിച്ചിരുന്നു. അതിനിടെ, ആരോപണങ്ങളെല്ലാം ട്രംപ് നേരത്തേ നിഷേധിച്ചതാണെന്നും അദ്ദേഹം പ്രസിഡൻറാവുന്നതിനും മുമ്പ് നടന്ന സംഭവങ്ങളാണെന്നും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറ സാൻഡേഴ്സ് ചൂണ്ടിക്കാട്ടി. 16 സ്ത്രീകളാണ് ട്രംപിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.