Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലൈം​ഗി​കാ​രോ​പ​ണം ...

ലൈം​ഗി​കാ​രോ​പ​ണം  ട്രം​പി​നെ​തി​രെ അ​ന്വേ​ഷ​ണം വേണം –ഡെ​മോ​ക്രാ​റ്റി​ക്​ സാമാജികർ

text_fields
bookmark_border
ലൈം​ഗി​കാ​രോ​പ​ണം  ട്രം​പി​നെ​തി​രെ അ​ന്വേ​ഷ​ണം വേണം –ഡെ​മോ​ക്രാ​റ്റി​ക്​ സാമാജികർ
cancel

വാ​ഷി​ങ്​​ട​ൺ: യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​നെ​തി​രെ ഉ​യ​ർ​ന്ന ലൈം​ഗി​കാ​രോ​പ​ണ​ങ്ങ​ളി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ ഡെ​മോ​ക്രാ​റ്റി​ക്​ വ​നി​ത കോ​ൺ​ഗ്ര​സ്​ അംഗങ്ങൾ. 
54 പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ്​ ആ​രോ​പ​ണ​ത്തി​ൽ പ​ഴു​ത​ട​ച്ച അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ രം​ഗ​ത്തു​വ​ന്ന​ത്. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന ക​ത്ത്​ സം​ഘം സഭാ സമിതി ചെ​യ​ർ​മാ​ന്​ കൈ​മാ​റി.അമേരിക്കൻ​ നി​ർ​മാ​താ​വ്​ ഹാ​ർ​വി വെ​യ്​​ൻ​സീ​റ്റി​നെ​തി​രെ ലൈം​ഗി​കാ​രോ​പ​ണ​മു​യ​ർ​ന്ന​തോ​ടെ, ത​ങ്ങ​ൾ​ക്ക്​ നേ​രി​ട്ടു അ​തി​​ക്ര​മ​ങ്ങ​ൾ തു​റ​ന്നു​പ​റ​യാ​ൻ അവതരിപ്പിച്ച ‘മീ ​ടു ഹാ​ഷ്​​ടാ​ഗ്​’ ലോ​ക​മെ​മ്പാ​ടു​മു​ള്ള സ്​​ത്രീ​ക​ൾ​ക്ക് പ്ര​ചോ​ദ​ന​മാ​യി​രു​ന്നു. ​

അ​തി​​െൻറ ചു​വ​ടു​പി​ടി​ച്ചാ​ണ്​ ട്രം​പി​നെ​തി​രാ​യ നീ​ക്ക​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. ആ​രോ​പ​ണ​മു​യ​ർ​ന്ന കോ​ൺ​ഗ്ര​സ്​ അം​ഗ​ങ്ങ​ളെ​യും അ​ന്വേ​ഷ​ണ​ത്തി​ന്​ വി​ധേ​യ​മാ​ക്ക​ണ​മെ​ന്നും അം​ഗ​ങ്ങ​ൾ ഒ​പ്പു​വെ​ച്ച ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. ട്രം​പി​നെ​തി​രെ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ ഒ​രി​ക്ക​ലും അ​വ​ഗ​ണി​ക്കാ​നാ​വി​ല്ല. ആ​രോ​പ​ണ​ങ്ങ​ളെ കു​റി​ച്ചു​ള്ള നി​ജ​സ്​​ഥി​തി അ​റി​യാ​ൻ അ​മേ​രി​ക്ക​ൻ ജ​ന​ത​ക്ക്​ അ​വ​കാ​ശ​മു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​സി​ഡ​ൻ​റി​​ന്​ സ്വ​യം പ്ര​തി​രോ​ധി​ക്കാ​നു​ള്ള തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കാ​നും അ​നു​വാ​ദ​മു​ണ്ട്്. 

ത​ങ്ങ​ളു​ന്ന​യി​ച്ച ​ലൈം​ഗി​കാ​രോ​പ​ണ​ങ്ങ​ളെ കു​റി​ച്ച്​ കോ​ൺ​ഗ്ര​സ്​ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്​ ക​ഴി​ഞ്ഞ​ദി​വ​സം മൂ​ന്നു വ​നി​ത​ക​ൾ ആ​വ​ശ്യ​​മു​ന്ന​യി​ച്ചി​രു​ന്നു. അ​തി​നി​ടെ,  ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം ​ട്രം​പ്​ നേ​ര​ത്തേ നി​ഷേ​ധി​ച്ച​താ​ണെ​ന്നും അ​ദ്ദേ​ഹം പ്ര​സി​ഡ​ൻ​റാ​വു​ന്ന​തി​നും മു​മ്പ്​ ന​ട​ന്ന സം​ഭ​വ​ങ്ങ​ളാ​ണെ​ന്നും വൈ​റ്റ്​​ഹൗ​സ്​ പ്ര​സ്​ സെ​ക്ര​ട്ട​റി സാ​റ സാ​ൻ​ഡേ​ഴ്​​സ്​ ചൂ​ണ്ടി​ക്കാ​ട്ടി. 16 സ്​​ത്രീ​ക​ളാ​ണ്​ ട്രം​പി​നെ​തി​രെ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual assualtworld newsAmericasmalayalam newsAmerican presidentDonald Trump
News Summary - It’s time for Congress to hold hearings on the Trump sexual assault claims-World news
Next Story