യു.എസിെൻറ സിറിയൻ ആക്രമണം ഇവാങ്കയുടെ പ്രേരണയാലെന്ന് സഹോദരൻ
text_fieldsവാഷിങ്ടൺ: സിറിയൻ വ്യോമതാവളത്തിൽ മിൈസൽ ആക്രമണം നടത്താൻ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ പ്രേരിപ്പിച്ചത് മകൾ ഇവാങ്കയെന്ന് സേഹാദരൻ എറിക് ട്രംപ്.
സിറിയയുടെ രാസായുധാക്രമണത്തിൽ ധാരാളം സാധാരണക്കാർ മരിച്ചിരുന്നു. ഇൗ ൈപശാചിക പ്രവർത്തി തെൻറ സഹോദരിയെ ഉലച്ചു. അതിനാൽ രാസായുധ പ്രയോഗം നടത്തിയ ബശ്ശാർ അൽ അസദിന് തിരിച്ചടി നൽകുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ആക്രമണം നടത്തിയതെന്നും എറിക് പറഞ്ഞു.
തെൻറ പിതാവ് റഷ്യയുമായി ഒരു തരത്തിലും സഖ്യം ഉണ്ടാക്കിയിട്ടില്ലെന്നും വ്ളാദിമർ പുടിനാൽ സ്വാധീനിക്കപ്പെട്ടിട്ടില്ലെന്നും ഇൗ പ്രവർത്തി മൂലം തെളിയിക്കെപ്പട്ടതായും ‘ദി ഡെയ്ലി ടെലഗ്രാഫിനോട്’ എറിക് പറഞ്ഞു.
അസദിനുള്ള പിന്തുണ പിൻവലിക്കുകയും സിറിയയിൽ നിന്ന് റഷ്യൻ സൈന്യത്തെ പിൻവലിക്കുകയും ചെയ്തില്ലെങ്കിൽ പുതിയ വിലക്കുകൾ റഷ്യ നേരിടേണ്ടി വരുമെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.