ജ്യോതിയെ അഭിനന്ദിച്ച് ഇവാൻക
text_fieldsവാഷിങ്ടൺ: ലോക്ഡൗൺ ദുരിതം മറികടക്കാൻ അച്ഛനെ പിറകിലിരുത്തി 1200 കി.മീ സൈക്കിൾ ചവിട്ടിയ ബിഹാറി പെൺകുട്ടിക്ക് പ്രശംസയുമായി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ മകൾ ഇവാൻകയും. സഹനത്തിെൻറയും സ്നേഹത്തിെൻറ സുന്ദരമായ കാൽപാദങ്ങളാണ് അവളുടേതെന്നായിരുന്നു ഇവാൻകയുടെ ട്വീറ്റ്.
15 കാരിയായ ജ്യോതികുമാരിയാണ് ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് 12,00 കി.മീറ്റർ സൈക്കിൾ ചവിട്ടി അസുഖ ബാധിതനായ അച്ഛനെ വീട്ടിൽ സുരക്ഷിതമായി എത്തിച്ചത്. എട്ടാം ക്ലാസുകാരിയുടെ ധീരമായ ആ പ്രവൃത്തിയായിരുന്നു വെള്ളിയാഴ്ച ഇവാൻകയുടെ ട്വിറ്റർ ഹൈലൈറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.