ഇവാൻക ഇനി ട്രംപിനെ ഉപദേശിക്കും; ശമ്പളമില്ലാതെ
text_fieldsവാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപിെൻറ ഉപദേശകയായി മകൾ ഇവാൻക ട്രംപിെൻറ നിയമിച്ചു. വൈറ്റ് ഹൗസാണ് ഇക്കാര്യം ഒൗദ്യോഗികമായി അറിയിച്ചത്. എന്നാൽ ഇവാൻക ശമ്പളം സ്വീകരിക്കില്ല. ട്രംപിെൻറ മകളും മരുമകൻ ജാർഡ് കുഷ്നറും ട്രംപിെൻറ ഉപദേശക സ്ഥാനത്തുണ്ട്. റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന കുഷ്നറും ശമ്പളം സ്വീകരിക്കുന്നില്ല.
അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപ് ജപ്പാൻ പ്രധാനമന്ത്രി ഷിൻസെ ആബെയുമായും ജർമ്മൻ ചാൻസലർ അംഗല മെർക്കലുമായി കൂടികാഴ്ച നടത്തിയപ്പോഴും ഇവാൻകയുടെ സാന്നിധ്യമുണ്ടായിരുന്നു.
താൻ ഉപദേശകയാവുന്നതിൽ പലരും ആശങ്ക പ്രകടപ്പിച്ചിരുന്നു. അതുകൊണ്ട് നിയമങ്ങൾ അനുസരിച്ച് കൊണ്ട് ശമ്പളം സ്വീകരിക്കാതെ ട്രംപിെൻറ ഉപദേശക സ്ഥാനത്ത് തുടരുമെന്ന് ഇവാൻക അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.