ശീതകാല ഒളിമ്പിക്സ് സമാപനത്തിന് ഇവാൻകയും
text_fieldsവാഷിങ്ടൺ: ദക്ഷിണ കൊറിയയിൽ നടക്കുന്ന ശീതകാല ഒളിമ്പിക്സിെൻറ സമാപന ചടങ്ങിൽ പെങ്കടുക്കുന്ന യു.എസിെൻറ ഉന്നതതല പ്രതിനിധി സംഘത്തെ ഇവാൻക ട്രംപ് നയിക്കും. പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ മകളും ഉപദേശകയുമാണ് ഇവാൻക.
സെനറ്റിെൻറ ഫോറിൻ റിലേഷൻസ് സബ് കമ്മിറ്റിയുടെ ചെയർമാൻ ജെയിംസ് ഇ. റിഷ്, പ്രസ് സെക്രട്ടറി സാറ എച്ച്. സാൻഡേഴ്സ്, സേനാ കമാൻഡർ ജനറൽ വിൻസെൻറ് കെ. ബ്രൂക്സ് എന്നിവരാണ് സംഘത്തിലുള്ളത്. അമേരിക്കൻ അത്ലറ്റുകളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ദക്ഷിണ കൊറിയയുമായുള്ള ബന്ധം ദൃഢപ്പെടുത്തുക എന്ന ലക്ഷ്യവും സന്ദർശനത്തിനുണ്ട്.
ഇവാൻക ദക്ഷിണ കൊറിയൻ പ്രസിഡൻറുമായി ചർച്ചയും നടത്തും. ഇൗമാസം ഒമ്പതിന് നടന്ന ഉദ്ഘാടന ചടങ്ങിനുള്ള സംഘത്തെ വൈസ് പ്രസിഡൻറ് മൈക്ക് പെൻസ് ആയിരുന്നു നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.