അറബ്വിരുദ്ധ വാർപ്പുമാതൃകകളെ പ്രതിരോധിച്ച ജാക് ഷഹീൻ അന്തരിച്ചു
text_fieldsവാഷിങ്ടൺ: മാധ്യമങ്ങളിലെയും പോപ് സംസ്കാരത്തിലെയും അറബ്വിരുദ്ധ വാർപ്പുമാതൃകകളെ എതിർത്ത ജാക് ഷഹീൻ അന്തരിച്ചു. 81വയസ്സായിരുന്നു. സൗത്ത്കരോലൈനയിലായിരുന്നു അന്ത്യം. പ്രമുഖ ഗവേഷകൻ കൂടിയായിരുന്ന ജാക്, ഹോളിവുഡും യു.എസ് മാധ്യമങ്ങളും അറബ്-അമേരിക്കൻ വംശജരോടു കാണിച്ച വംശീയവും വർഗപരവുമായ പരമ്പരാഗത വാർപ്പുമാതൃകകളെ പ്രതിരോധിക്കാനാണ് തെൻറ ജീവിതം മാറ്റിവെച്ചത്.
യു.എസ് സിനിമകളും മാധ്യമങ്ങളും അറബ്വംശജരെ പ്രതിനായകരായി ചിത്രീകരിച്ചതിെനക്കുറിച്ച് ‘റീൽ ബാഡ് അറബ്സ്: ഹൗ ഹോളിവുഡ് വിലിഫൈസ് എ പീപ്ൾ’ എന്ന പേരിൽ പുസ്തകമെഴുതി. 2006ൽ പുസ്തകത്തെ ആധാരമാക്കി ഇതേ പേരിൽ ഡോക്യുമെൻററിയെടുത്തു. ‘ഗിൽറ്റി: ഹോളിവുഡ്സ് െവർഡിക്ട് ഒാൺ അറബ്സ് ആഫ്റ്റർ 9/11 ആൻഡ് ദ അറബ്’ എന്ന പേരിലുള്ള പുസ്തകവും എഴുതിയിട്ടുണ്ട്.
ലബനാനിൽ നിന്നുള്ള കുടിയേറ്റക്കാരുടെ മകനായി 1935ൽ പെൻസൽേവനിയയിലാണ് ഇദ്ദേഹം ജനിച്ചത്. മിസൂറി യൂനിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്.ഡി കരസ്ഥമാക്കി. രണ്ട് ഫുൾബ്രൈറ്റ് അധ്യാപക അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ദക്ഷിണ ഇലനോയ് യൂനിവേഴ്സിറ്റി എഡ്വേഡ്സ്വില്ലിൽ പ്രഫസറായിരുന്നു. ന്യൂയോർക് യൂനിവേഴ്സിറ്റിയിൽ വിസിറ്റിങ് സ്കോളറും. പശ്ചിമേഷ്യൻ വിഷയങ്ങളിൽ സി.ബി.എസ് ന്യൂസ് കൺസൽട്ടൻറ് ആയിരുന്നു. അറബ് അമേരിക്കൻ ആൻറി ഡിസ്ക്രിമിനേഷൻ കമ്മിറ്റിയുമായി സഹകരിച്ച് മാധ്യമരംഗത്ത ്പഠനം നടത്തുന്ന അറബ് അമേരിക്കൻ വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ നൽകി. ബേണിസ് ആണ് ഭാര്യ. മിഷേൽ, മിഖായേൽ എന്നിവർ മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.