കുഞ്ഞുങ്ങളെ കളിപ്പാട്ടമാക്കി; നഴ്സുമാരുടെ പണി പോയി
text_fieldsവാഷിങ്ടൺ: നവജാത ശിശുക്കളെ റോക്ക് സംഗീതത്തിനനുസരിച്ച് നൃത്തം ചെയ്യിക്കാൻ ശ്രമിക്കുകയും കൈയിലെടുത്ത് വായുവിൽ ഉയർത്തിപ്പിടിക്കുകയും ചെയ്ത രണ്ട് നഴ്സുമാരെ ആശുപത്രി അധികൃതർ ജോലിയിൽനിന്ന് പിരിച്ചുവിട്ടു.
ഫ്ലോറിഡയിലെ ജാക്സൺവില്ലയിലുള്ള നാവിക ആശുപത്രിയിലെ നഴ്സുമാർക്കാണ് ജോലി നഷ്ടമായത്. ജനിച്ച് ഒന്നോ രണ്ടോ ദിവസം മാത്രം പ്രായമുള്ള കുട്ടികളോടാണ് നവജാതശിശു പരിചരണ വാർഡിൽവെച്ച് നഴ്സുമാർ ക്രൂരമായി പെരുമാറിയത്. ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതാണ് ഇവർക്ക് വിനയായത്. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ സംഭവം ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപെടുകയായിരുന്നു.
ഒരു നഴ്സ് കുഞ്ഞിനെ കിടക്കയിൽ നിർത്താൻ ശ്രമിക്കുകയും കൈകാലുകൾ സംഗീതത്തിനനുസരിച്ച് ചലിപ്പിക്കുകയും ചെയ്യുന്നു. മറ്റൊരു നഴ്സാവെട്ട, കുഞ്ഞിനെ കൈയിലെടുത്ത് മേലോട്ട് ചെറുതായി എറിഞ്ഞു പിടിച്ചുകൊണ്ട് ‘ഇൗ കുട്ടിച്ചാത്തന്മാരെക്കൊണ്ട് ഞാൻ തോറ്റു’ എന്നു പറയുന്നു. ഇൗ രണ്ട് വിഡിയോകളും ഫേസ്ബുക്കിൽ വന്നതോടെ സമൂഹിക മാധ്യമങ്ങൾ ദൃശ്യങ്ങൾ വ്യാപകമായി ഷെയർ ചെയ്യുകയായിരുന്നു.സംഭവത്തെത്തുടർന്ന് സാംസ്കാരിക പ്രവർത്തകരും സമൂഹത്തിലെ മറ്റ് നഴ്സുമാരും ആരോഗ്യപ്രവർത്തകരും വിമർശനവുമായി രംഗത്തുവന്നതോടെ ആശുപത്രി അധികൃതർ സംഭവത്തിൽ മാപ്പു പറയുകയും നഴ്സുമാരെ പിരിച്ചുവിട്ടതായി അറിയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.