ജയശങ്കർ യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി കൂടിക്കാഴ്ച നടത്തി
text_fieldsവാഷിങ്ടണ്‍: യു.എസില്‍ സന്ദര്‍ശനത്തിനത്തെിയ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ലെഫ്. ജനറല്‍ എച്ച്.ആര്‍. മക്മാസ്റ്ററുമായി കൂടിക്കാഴ്ച നടത്തി. വാണിജ്യം, പ്രതിരോധം, സുരക്ഷ മേഖലകളില്‍ നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ഇരുവരും ചര്‍ച്ച നടത്തി. മക്മാസ്റ്ററെ 10 ദിവസം മുമ്പാണ് യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചത്. ജനപ്രതിനിധിസഭ സ്പീക്കര്‍ പോള്‍ റയാനുമായും ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലെ സാമ്പത്തിക, പ്രതിരോധ സഹകരണം സംബന്ധിച്ചായിരുന്നു ചര്‍ച്ച.
US House Speaker Paul Ryan met Indian Foreign Secretary S Jaishankar. Indian Ambassador to the US Navtej Sarna also present pic.twitter.com/0RNPcwO3QY
— ANI (@ANI_news) March 2, 2017
ജനാധിപത്യവും സ്വാതന്ത്ര്യവും സംബന്ധിച്ച പങ്കാളിത്തമൂല്യങ്ങളിലാണ് ഇന്തോ-യു.എസ് ബന്ധത്തിന്‍െറ വേരുകളുള്ളതെന്ന് കൂടിക്കാഴ്ചക്കുശേഷം റയാന്‍ പ്രസ്താവനയില്‍ പറഞ്ഞു. ജയശങ്കറുമായുള്ള സംഭാഷണത്തിനിടെ, ഇന്ത്യക്കാരനായ ശ്രീനിവാസ് കുച്ചിബോട്ലയുടെ മരണത്തില്‍ റയാന്‍ അനുശോചനമറിയിച്ചു. ട്രംപ് ഭരണകൂടത്തിലെ ഉന്നതോദ്യോഗസ്ഥരുമായും ജനപ്രതിനിധികളുമായും മറ്റും കൂടിക്കാഴ്ച നടത്തുന്നതിനായി നാലുദിവസത്തെ സന്ദര്‍ശനത്തിനാണ് വിദേശകാര്യ സെക്രട്ടറി യു.എസിലത്തെിയത്. ട്രംപ് അധികാരത്തിലത്തെിയശേഷം ഇദ്ദേഹത്തിന്‍െറ മൂന്നാമത് യു.എസ് സന്ദര്‍ശനമാണിത്. എച്ച് വണ്‍ ബി വിസ സംബന്ധിച്ചും ഇന്ത്യക്കാരുടെ സുരക്ഷ സംബന്ധിച്ചും യു.എസ് ഉന്നതോദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയില്‍ ജയശങ്കര്‍ നിലപാട് അറിയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.