ട്രംപിന് മറുപടിയുമായി യു.എസ് അറ്റോണി ജനറൽ
text_fieldsന്യൂയോർക്ക്: അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിന് മറുപടിയുമായി യു.എസ് അറ്റോണി ജനറൽ ജെഫ് സെഷൻസ്. രാഷ്ട്രീയ നേതൃത്വത്തിന് മുന്നിൽ നീതിന്യായ വകുപ്പ് നെട്ടല്ല് വളക്കില്ലെന്ന് ജെഫ് സെഷൻസ് പറഞ്ഞു. നേരത്തെ യു.എസ് ജസ്റ്റിസ് വകുപ്പിന് മേൽ മേധാവി ജെഫ് സെഷൻസിന് നിയന്ത്രണമില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. ഇൗ ആരോപണത്തിനാണ് സെഷൻസിെൻറ മറുപടി.
അധികാരമേറ്റെടുത്ത ദിവസം മുതൽ വകുപ്പിന് മേൽ തനിക്ക് നിയന്ത്രണമുണ്ട്. രാഷ്ട്രീയ നേതൃത്വത്തിന് വകുപ്പിെൻറ തീരുമാനങ്ങളെ സ്വാധീനിക്കാൻ അവസരം നൽകില്ല. ഉയർന്ന നിലവാരം താൻ എല്ലാകാലത്തും ആഗ്രഹിക്കുന്നുണ്ട്. വകുപ്പിൽ നിന്ന് അതുണ്ടായില്ലെങ്കിൽ കടുത്ത നടപടി ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. നിയമത്തിന് അനുസരിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2016ലെ യു.എസ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ സംബന്ധിച്ച അന്വേഷണമാണ് ട്രംപിനെ അറ്റോണി ജനറലിനെതിരെ തിരിയാൻ പ്രേരിപ്പിച്ചത്. വകുപ്പിലെ ഉദ്യോഗസ്ഥനായ റോബർട്ട് മുള്ളറാണ് ഇപ്പോൾ കേസിൽ അന്വേഷണം നടത്തുന്നത്. കേസുമായി ബന്ധപ്പെട്ട് ട്രംപിനോട് സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം അതിന് തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.