ട്രംപിന് നാറ്റോ മേധാവിയുടെ മുന്നറിയിപ്പ്
text_fieldsബ്രസല്‍സ്: മറ്റാരുടെയും ആശ്രയമില്ലാതെ സ്വന്തം നിലയില്‍ നില്‍ക്കാന്‍ യൂറോപ്പിനും യു.എസിനും സാധ്യമല്ളെന്ന് നാറ്റോ തലവന്‍ ജനറല്‍ ജിന്‍സ് സ്റ്റോള്‍ട്ടെന്‍ബര്‍ഗ് നിയുക്ത യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് മുന്നറിയിപ്പുനല്‍കി. പടിഞ്ഞാറന്‍ സൈനിക സഖ്യമായ നാറ്റോ കാലഹരണപ്പെട്ടതാണെന്ന് ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആരോപിച്ചിരുന്നു.
പടിഞ്ഞാറന്‍ രാജ്യങ്ങള്‍ മുമ്പില്ലാത്തവിധം വലിയ സുരക്ഷാവെല്ലുവിളികള്‍ നേരിടുകയാണെന്ന് ബ്രിട്ടീഷ് പത്രമായ ഒബ്സര്‍വറിലെഴുതിയ ലേഖനത്തില്‍ അദ്ദേഹം പറഞ്ഞു.
യൂറോപ്യന്‍ രാജ്യങ്ങളുമായി ഒന്നിച്ചുനിന്ന് ആ വെല്ലുവിളി മറികടക്കുകയാണ് വേണ്ടത്. യൂറോപ്പും യു.എസുമായുള്ള ബന്ധത്തിന്‍െറ മൂല്യം ചോദ്യംചെയ്യാനുള്ള സമയമല്ല ഇത്. ഏതെങ്കിലുമൊരു അംഗരാഷ്ട്രത്തെ മറ്റൊരു രാജ്യം ആക്രമിച്ചാല്‍ നാറ്റോസേന ഇടപെടേണ്ടെന്ന കാര്യത്തില്‍ യു.എസ് രണ്ടുവട്ടം ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണത്തിനുശേഷമാണ് അംഗരാജ്യങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ ഇടപെടണമെന്ന നിര്‍ദേശം നാറ്റോ നടപ്പാക്കിയത്. അഫ്ഗാനിസ്താനില്‍ നാറ്റോസേന ഇടപെടുന്നുണ്ട്. ആയിരക്കണക്കിന് യൂറോപ്യന്‍ സൈനികരാണ് അവിടെ തീവ്രവാദത്തിനെതിരെ പോരാടുന്നത്. സെപ്റ്റംബര്‍ 11ലെ ആക്രമണത്തില്‍ ഭീകരര്‍ക്കെതിരെ പൊരുതിയ ആയിരക്കണക്കിന് സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
യൂറോപ്പിന്‍െറ സുസ്ഥിരതയും സുരക്ഷയും നിലനിര്‍ത്താന്‍ പണ്ടുമുതല്‍ക്കേ അമേരിക്കന്‍ ഭരണാധികാരികള്‍ താല്‍പര്യം കാണിച്ചിട്ടുള്ളതാണ്.അതേസമയം, യു.എസ് ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ നാറ്റോക്ക് കൂടുതല്‍ സാമ്പത്തികസഹായം നല്‍കുന്നതെന്തിന് എന്ന ട്രംപിന്‍െറ ചോദ്യം ന്യായമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.