ജറൂസലം: ട്രംപിന്റെ തീരുമാനത്തിനെതിരെ ലോക രാജ്യങ്ങൾ
text_fieldsവാഷിങ്ടൺ: യുദ്ധക്കെടുതികളൊടുങ്ങാത്ത പശ്ചിമേഷ്യയിൽ പുതിയ സംഘർഷത്തിന് വഴിതുറന്ന് ജറൂസലം നഗരത്തെ ഇസ്രായേൽ തലസ്ഥാനമായി അംഗീകരിച്ച് യു.എസ് പ്രസിഡൻറ് ട്രംപ്. ഏഴു പതിറ്റാണ്ടായി അമേരിക്ക സ്വീകരിച്ച നയതന്ത്ര സൗഹൃദം അട്ടിമറിച്ച് തെൽഅവീവിലെ യു.എസ് എംബസി ജറൂസലമിലേക്ക് മാറ്റാനും അംഗീകാരം നൽകുമെന്നാണ് സൂചന.
മുസ്ലിം, ക്രിസ്ത്യൻ, ജൂത മതങ്ങൾ ഒരുപോലെ വിശുദ്ധഭൂമിയായി പരിഗണിക്കുന്ന ജറൂസലം തലസ്ഥാനമാക്കി 1980ൽ ഇസ്രായേൽ നിയമവിരുദ്ധ പ്രഖ്യാപനം നടത്തിയിരുന്നുവെങ്കിലും ലോക രാജ്യങ്ങൾ അംഗീകരിച്ചിട്ടില്ല. ഫലസ്തീനികളും തങ്ങളുടെ തലസ്ഥാനനഗരമായി ജറൂസലമിനെ കാണുന്നതിനാൽ മധ്യസ്ഥ ചർച്ചകളിലെ പ്രധാന അജണ്ടയായി നഗരം തുടരുന്നതിനിടെയാണ് ട്രംപിെൻറ ഞെട്ടിപ്പിക്കുന്ന നീക്കം. 2016ൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപ് ജറൂസലമിനെ ഇസ്രായേൽ തലസ്ഥാനമായി അംഗീകരിക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നു.
1967ൽ അധിനിവേശം നടത്തിയ കിഴക്കൻ നഗരംകൂടി ഉൾപ്പെടുന്നതിനാൽ ജറൂസലം ഇസ്രായേലിെൻറ ഭാഗമല്ലെന്ന് െഎക്യരാഷ്ട്ര സഭ വ്യക്തമാക്കിയതാണ്. പ്രഖ്യാപനത്തിനെതിരെ ലോകരാജ്യങ്ങളും ഫ്രാൻസിസ് മാർപാപ്പ ഉൾപ്പെടെ നേതാക്കളും രംഗത്തെത്തി. തീരുമാനത്തിൽ നിന്ന് പിൻവാങ്ങണമെന്ന് സൗദി ഉൾപ്പെടെ അറബ് രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധിക്കാൻ ഫലസ്തീനി സംഘടനകൾ രോഷത്തിെൻറ ദിനങ്ങൾ ആചരിക്കാൻ ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.