വേദന സംഹാരികളിൽ മയക്കുമരുന്ന്; ജോൺസൻ ആൻഡ് ജോൺസന് വൻ തുക പിഴ
text_fieldsവാഷിങ്ടൺ: വേദന സംഹാരികളിലെ മയക്കുമരുന്നിന് അടിമയായി ആയിരക്കണക്കിന് ആളുകൾ മരിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് അമേരിക്കൻ കമ്പനി ജോൺസൻ ആൻഡ് ജോൺസന് 57.2 കോടി രൂപ പിഴ. അമേരിക്കൻ സ്റ്റേറ്റായ ഓക്ലഹോമയിലെ ക്ലീവ്ലാൻഡ് കൗണ്ടി ജില്ലാ ജഡ്ജി താഡ് ബൽക്മാന്‍റേതാണ് വിധി. 2007 മുതൽ 2017 വരെ കാലയളവിൽ ഓക്ലഹോമയിൽ മാത്രം 4,653 പേർ വേദനസംഹാരികളുടെ അമിത ഡോസ് കാരണം മരിച്ചുവെന്ന് അറ്റോർണി ജനറൽ മൈക്ക് ഹണ്ടർ കോടതിയെ അറിയിച്ചു.
കഠിനമായ വേദന സംഹാരികൾ ഉപയോഗിക്കുന്നവർ അതിന് അടിമകളായി മാറുന്ന സാഹചര്യമുണ്ടെന്ന് ജഡ്ജി വിധി പ്രസ്താവത്തിൽ പറഞ്ഞു. പരസ്യങ്ങളിലൂടെ ഡോക്ടർമാരെയടക്കം സ്വാധീനിച്ചു. ഇത് സാമൂഹിക പ്രശ്നമായി മാറിയെന്നും സമൂഹത്തെയാകെ നശിപ്പിച്ചിരിക്കുയാണെന്നും ജഡ്ജി വ്യക്തമാക്കി.
വിധിക്കെതിരെ ഓക്ലഹോമ സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്ന് കമ്പനിക്ക് വേണ്ടി ഹാജരായ അറ്റോർണി പറഞ്ഞു. സമാനമായ കേസുകളിൽ രണ്ട് മരുന്ന് കമ്പനികളുമായി നേരത്തെ ഒത്തുതീർപ്പിലെത്തിയിരുന്നു.
ഇത്തരം 1500 കേസുകൾ അമേരിക്കൻ സ്റ്റേറ്റായ ഒഹിയോയിലെ ഫെഡറൽ ജഡ്ജിയുടെ മുന്നിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.