ജോൺസൺ ആൻഡ് ജോൺസൺ കമ്പനിക്കെതിരെ വീണ്ടും ആരോപണം
text_fieldsവാഷിങ്ടൺ: അർബുദത്തിന് കാരണമാവുന്ന പദാർഥങ്ങൾ പൗഡറിലുള്ളത് ജോൺസൺ ആൻഡ് ജ ോൺസന് അറിയാമായിരുന്നെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര വാർത്ത ഏജൻസിയായ റോയിേട്ടഴ്സാണ് കമ്പനിയുടെ ഉന്നതർ ഇൗ വിവരം അറിഞ്ഞിട്ടും മറച്ചുവെക്കുകയായിരുന്നുവെന്ന കാര്യം വെളിപ്പെടുത്തിയത്. വാർത്ത പുറത്തുവന്നതോടെ കമ്പനിയുടെ ഒാഹരി നിരക്ക് 10 ശതമാനത്തോളം കുറയുകയും ചെയ്തു.
റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ നിക്ഷേപകർ നിയമക്കുരുക്ക് ഭയക്കുന്നുണ്ടെന്നും പറയുന്നു. 1971ൽതന്നെ പൗഡറിൽ അർബുദത്തിന് കാരണമാവുന്ന പദാർഥം അടങ്ങിയിട്ടുണ്ടെന്ന് കമ്പനിക്ക് വിവരം ലഭിച്ചിരുന്നു. ആഭ്യന്തര റിപ്പോർട്ടും ആധികാരിക രേഖകളും ചൂണ്ടിക്കാട്ടിയാണ് റോയിേട്ടഴ്സ് ഇക്കാര്യം പറയുന്നത്. പ്രത്യേക കമീഷനെ വെച്ച് കമ്പനി വിഷയം പഠിക്കുകയും ചെയ്തു. അപകടമാണെന്ന റിപ്പോർട്ട് കമീഷൻ സമർപ്പിച്ചെങ്കിലും വിപണിയിൽ മൂല്യം ഇടിയുമെന്ന് ഭയന്ന് റിപ്പോർട്ട് തിരുത്തുകയായിരുന്നു. ജേണലുകളിൽ വെണ്ണക്കൽപൊടി ആരോഗ്യത്തിന് ഹാനികരമല്ലെന്ന പഠനങ്ങളും നൽകി. നിലവിൽ കമ്പനിക്കെതിരെ ലോകത്തിെൻറ വിവിധ ഭാഗങ്ങളിലായി പതിനായിരത്തോളം കേസുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.