ട്രംപ്-കിം ഉച്ചകോടി ഉത്തരകൊറിയൻ ഉന്നതതല പ്രതിനിധി യു.എസിലേക്ക്
text_fieldsപ്യോങ്യാങ്: യു.എസ് പ്രതിനിധികളുമായി ഉന്നതതല ചർച്ചക്കായി ഉത്തരകൊറിയയുടെ മുൻ സൈനിക ഇൻറലിജൻസ് മേധാവി കിം േയാങ് ചോൽ യു.എസിലേക്ക് തിരിച്ചു. ഉത്തരകൊറിയൻ പ്രസിഡൻറ് കിം ജോങ് ഉന്നിെൻറ വലംകൈയായി അറിയപ്പെടുന്ന ചോൽ ചൈനീസ് വിമാനത്താവളത്തിൽനിന്നാണ് ന്യൂയോർക്കിലേക്ക് തിരിച്ചത്.
ബെയ്ജിങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരെ കണ്ട ചോൽ താൻ യു.എസിലേക്ക് പോവുകയാണെന്ന് അറിയിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടി കേന്ദ്രകമ്മിറ്റി വൈസ് ചെയർമാൻ കൂടിയാണ് ഇദ്ദേഹം. സന്ദർശനം ദക്ഷിണകൊറിയയുടെ യൊൻഹാപ് വാർത്ത ഏജൻസിയും സ്ഥിരീകരിച്ചിട്ടുണ്ട്. ജൂൺ 12ന് സിംഗപ്പൂരിൽ നടക്കാനിരിക്കുന്ന കിം-ട്രംപ് ഉച്ചകോടിയോടനുബന്ധിച്ചാണ് സന്ദർശനം.
വർഷങ്ങളുടെ ഇടവേളക്കുശേഷം യു.എസ് സന്ദർശിക്കുന്ന ആദ്യ ഉന്നതതല ഉദ്യോഗസ്ഥനാണിദ്ദേഹം. 2000ൽ ബിൽ ക്ലിൻറൺ യു.എസ് പ്രസിഡൻറായിരിക്കുേമ്പാൾ, വൈസ് മാർഷൽ ജോ മ്യോങ് റോക് യു.എസിലെത്തിയിരുന്നു.
ചോലിനൊപ്പം വിദേശകാര്യ മന്ത്രാലയത്തിലെ ചോ കാങ് ഇല്ലും അനുഗമിക്കുന്നുണ്ട്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയുമായി ഉത്തരകൊറിയൻ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തും. േനരത്തേ പോംപിയോ ഉത്തരകൊറിയയിൽ സന്ദർശനം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.