ആറ് മുസ്ലിം രാജ്യങ്ങൾക്ക് ട്രംപിെൻറ യാത്രവിലക്ക് തുടരും
text_fields
ന്യൂയോർക്: ആറ് മുസ്ലിം രാജ്യങ്ങളിൽനിന്നുള്ളവർക്ക് അമേരിക്കയിൽ പ്രവേശിക്കുന്നതിന് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ വിലക്കിന് സുപ്രീംകോടതിയുടെ അംഗീകാരം. വിലക്ക് എല്ലാവർക്കും ബാധകമാക്കരുതെന്നും അഭയം തേടിയെത്തുന്നവർക്ക് സ്വീകരിക്കാൻ ആളുണ്ടെങ്കിൽ അനുവദിക്കാമെന്നും കഴിഞ്ഞ വ്യാഴാഴ്ച ഫെഡറൽ അപ്പീൽ കോടതി നൽകിയ ഇളവാണ് പരമോന്നത കോടതി തള്ളിയത്. ഇതോടെ, നിബന്ധനകൾ പാലിച്ച് രാജ്യത്ത് പ്രവേശനം പ്രതീക്ഷിച്ച 24,000ഒാളം അഭയാർഥികളുടെ അേമരിക്കൻ യാത്ര മുടങ്ങും. ഒരു പേജ് മാത്രം വരുന്ന ഉത്തരവിലാണ് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അന്തോണി കെന്നഡി കീഴ്ക്കോടതി നൽകിയ ഇളവുകൾ റദ്ദാക്കി ട്രംപിെൻറ പ്രഖ്യാപനത്തിന് സാധുത നൽകിയത്. ഇതുമായി ബന്ധപ്പെട്ട കേസിൽ കക്ഷികളായ സംസ്ഥാനങ്ങളുടെ പ്രതികരണവും കോടതി തേടിയിട്ടുണ്ട്. സുപ്രീംകോടതി വിധി വന്നില്ലായിരുന്നുവെങ്കിൽ കാൽലക്ഷത്തോളം അഭയാർഥികളുടെ അമേരിക്കൻ യാത്ര ഇന്നലെ ആരംഭിക്കാനാകുമായിരുന്നു.
അധികാരമേറ്റയുടൻ ആറു മുസ്ലിം രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് 90 ദിവസത്തേക്കും അഭയാർഥികൾക്ക് 120 ദിവസത്തേക്കും വിലക്കേർപ്പെടുത്തിയ ട്രംപിെൻറ വിധിയിൽ സുപ്രീംകോടതി ഒക്ടോബർ 10ന് വാദം കേൾക്കുന്നുണ്ട്. ഏഴു രാജ്യക്കാരെ വിലക്കി ജനുവരിയിൽ പ്രഖ്യാപിക്കുകയും ആറു രാജ്യക്കാർക്കായി മാർച്ചിൽ ചുരുക്കുകയും ചെയ്ത യാത്രാവിലക്ക് രാജ്യത്തുടനീളം എയർപോർട്ടുകളിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. സർക്കാർ തീരുമാനം ഭരണഘടന വിരുദ്ധമാണെന്ന് കാണിച്ച് നിരവധി പേർ കോടതി കയറിയതോടെ രണ്ടു ഫെഡറൽ കോടതികൾ വിലക്കിെൻറ പ്രധാനഭാഗങ്ങൾ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു. മതത്തിെൻറ പേരിലുള്ള വിവേചനമാണെന്നും പ്രസിഡൻറ് അമിതാധികാരം കാണിക്കുകയാണെന്നും പറഞ്ഞായിരുന്നു കോടതികളുടെ ഇടപെടൽ.
എന്നാൽ, ഭാഗികമായി അംഗീകാരം നൽകിയ സുപ്രീംകോടതി ഇതിനെതിരായ അപ്പീലുകൾ പരിഗണിക്കാമെന്ന് സമ്മതിച്ചു. ഏറ്റവും അടുത്ത ബന്ധുക്കളുള്ളവർക്ക് വിലക്ക് ഒഴിവാക്കുകയും ചെയ്തു. ട്രംപിെൻറ യാത്രവിലക്കിനെതിരെ നിരവധി സംസ്ഥാനങ്ങൾ കോടതി കയറിയിട്ടുണ്ട്. ഒരു ഏജൻസിയുമായി സഹകരിച്ച് അഭയാർഥികളെ പുനരധിവസിപ്പിക്കാമെന്ന് ഹവായ് സംസ്ഥാനം കോടതിയിൽ ബോധിപ്പിച്ചിരുന്നു. ചില രാജ്യങ്ങൾക്ക് മാത്രമായി വിലക്ക് പ്രഖ്യാപിക്കുന്നത് ‘മുസ്ലിം വിലക്കാ’ണെന്ന് അഭിഭാഷകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.