സ്ത്രീകൾ എന്തു ധരിക്കണമെന്ന് പറയേണ്ടത് സർക്കാറല്ല –ട്രൂഡോ
text_fieldsടൊറേൻറാ: സ്ത്രീകൾ മുഖം മറക്കുന്ന രീതി (നിഖാബ്) നിരോധിച്ച് കാനഡയിലെ ക്യുബക് സംസ്ഥാനം നിയമം പാസാക്കിയതിനെതിരെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. സ്ത്രീകൾ എന്തുധരിക്കണമെന്നത് സർക്കാറിെൻറ വിഷയമല്ലെന്ന് അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് പൊതുസ്ഥാപനങ്ങളിൽ നിഖാബ് ധരിക്കുന്നത് നിരോധിച്ച് ക്യുബക് നിയമം പാസാക്കിയത്.
നടപടി ഫെഡറൽ സർക്കാർ പരിശോധിക്കുമെന്നും ട്രൂഡോ മാധ്യമങ്ങളോട് പറഞ്ഞു. നിഖാബ് നിരോധനത്തിനെതിരെ ക്യുബക്കിലും പുറത്തും പ്രതിഷേധം ശക്തമാണ്. സ്വാതന്ത്ര്യവും അവകാശങ്ങളും നിഷ്കർഷിക്കുന്ന ചാർട്ടറിന് വിരുദ്ധമാണിതെന്ന് നിയമത്തെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. നിയമം മുസ്ലിംകളെ ലക്ഷ്യമിട്ടാണെന്നും അവർ ആരോപിക്കുന്നു. വെള്ളിയാഴ്ച മോണ്ട്രിയൽ നഗരത്തിൽ, ഒരുകൂട്ടം ആളുകൾ മുഖം മറച്ച് പ്രതിഷേധപ്രകടനം നടത്തിയത് വ്യാപക ശ്രദ്ധനേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.