Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2016 11:50 PM GMT Updated On
date_range 29 Nov 2016 11:50 PM GMTകമല ഹാരിസ് അടുത്ത യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായേക്കും
text_fieldsbookmark_border
വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ സെനറ്റര്‍ കമല ഹാരിസ് 2020ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായേക്കുമെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്.
കാലിഫോര്‍ണിയയില്‍നിന്നുള്ള കമല ഇന്ത്യന്‍ വംശജയായ ആദ്യ സെനറ്ററാണ്. 51കാരിയായ കമലയുടെ അമ്മ ചെന്നൈക്കാരിയാണ്. പിതാവ് ജമൈക്കന്‍ സ്വദേശിയും. മിഷേല്‍ ഒബാമയുള്‍പ്പെടെ ഡെമോക്രാറ്റിക് പാര്‍ട്ടി പരിഗണിക്കുന്ന ആറ് സ്ഥാനാര്‍ഥികളില്‍ കമലയാണ് മുന്‍നിരയില്‍.
സ്ഥാനാര്‍ഥികളില്‍ നാലു പേരും വനിതകളാണ് എന്നതും പ്രത്യേകതയാണ്.
സെനറ്റര്‍മാരായ ആമി ക്ളൊബൂചര്, കിസ്റ്റെന് ഗില്ലബ്രാന്ഡ് എന്നിവരാണ് മറ്റ് വനിതകള്‍. കാലിഫോര്‍ണിയയില്‍ രണ്ടുതവണ അറ്റോര്‍ണി ജനറലായി േസവനമനുഷ്ഠിച്ചിട്ടുണ്ട് കമല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story