യു.എസ് തെരഞ്ഞെടുപ്പ്; 24 മണിക്കൂറിനുള്ളിൽ കമല ഹാരിസ് സമാഹരിച്ചത് 15 ലക്ഷം ഡോളർ
text_fieldsവാഷിങ്ടൺ: 2020ലെ അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥ ിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം സെനറ്റർ കമല ഹാരിസ് സമാഹരി ച്ചത് 15 ലക്ഷം ഡോളർ. 38,000ത്തോളം ആളുകളാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള ഫണ്ട് സ മാഹരണത്തിന് പണം നൽകിയത്. ഇന്ത്യൻ വംശജയായ ആദ്യ സെനറ്ററാണ് 54കാരിയായ കമല.
പ്രസിഡൻറ് ഡോണൾഡ് ട്രംപിനെതിരെയാണ് മത്സരം. മഹാത്മാ ഗാന്ധിയിൽ നിന്ന് പ്രേചാദനം ഉൾക്കൊണ്ട മാർട്ടിൻ ലൂഥർ കിങ് ജൂനിയറിെൻറ ജന്മദിനാഘോഷവേളയിൽ സ്ഥാനാർഥിത്വം പ്രഖ്യാപിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കമല പറഞ്ഞു. എ.ബി.സി ന്യൂസിെൻറ ഗുഡ്മോണിങ് അമേരിക്ക പരിപാടിയിലാണ് കമല മനസ്സു തുറന്നത്.
2020ൽ ഡെമോക്രാറ്റിക് പ്രൈമറികളിലും കൺെവൻഷനുകളിലുമാണ് സ്ഥാനാർഥിത്വം തീരുമാനിക്കുക. 2016ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കാലിഫോര്‍ണിയയില്‍നിന്നുള്ള സെനറ്ററായിരുന്നു കമല ഹാരിസ്. മുമ്പ് സ്റ്റേറ്റ് അറ്റോണിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ട്രംപിെൻറ കുടിയേറ്റനയങ്ങളെ നിശിതമായി വിമര്‍ശിച്ചതിലൂടെയാണ് ഡെമോക്രാറ്റുകൾക്കിടയിൽ ലേഡി ഒബാമ എന്നറിയപ്പെടുന്ന കമല ശ്രദ്ധിക്കപ്പെടുന്നത്. ചെന്നൈക്കാരിയാണ് മാതാവ് ഡോ. ശ്യാമള ഗോപാലൻ. പിതാവ് ജമൈക്കൻ സ്വദേശി ഡൊണാൾഡ് ഹാരിസ്. കമലക്ക് അഞ്ചുവയസ്സുള്ളപ്പോൾ ഇരുവരും വിവാഹമോചിതരായി. പിന്നീട് അമ്മയാണ് വളർത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.