ട്രംപിന്‍െറ കുടിയേറ്റവിരുദ്ധ നയങ്ങള്‍ക്കെതിരെ പോരാടും –കമല ഹാരിസ്
text_fieldsവാഷിങ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്‍െറ കുടിയേറ്റവിരുദ്ധ നയങ്ങള്‍ക്കെതിരെ പോരാടുമെന്ന് യു.എസ് സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജ കമല ഹാരിസ്. വംശീയതയും ഇസ്ലാംഭീതിയും കലര്‍ത്തുന്ന രാഷ്ട്രീയംതിരസ്കരിക്കണമെന്നും അവര്‍ ആഹ്വാനം ചെയ്തു. ട്രംപിന്‍െറ നയങ്ങള്‍ക്കെതിരെ ഒപ്പുശേഖരണം നടത്തണമെന്നാവശ്യപ്പെട്ട് കമല അനുയായികള്‍ക്ക് ഇ-മെയില്‍ സന്ദേശം അയച്ചു.
അനധികൃതകുടിയേറ്റക്കാരെ ഒന്നടങ്കം യു.എസില്‍നിന്ന് പുറത്താക്കുമെന്നും മെക്സികോ അതിര്‍ത്തിയില്‍ വന്‍മതില്‍ പണിയുമെന്നുമുള്ള ട്രംപിന്‍െറ പ്രഖ്യാപനങ്ങള്‍ പ്രായോഗികമല്ല. അസമത്വത്തിനും അനീതിക്കുമെതിരെ ശബ്ദമില്ലാത്തവരുടെ ശബ്ദമാവാനാണ് തങ്ങളെ പോലുള്ളവരെ തെരഞ്ഞെടുത്തത്. ട്രംപിന്‍െറ ഭരണകാലത്തും എല്ലാ കുടിയേറ്റക്കാരും അമേരിക്കയില്‍തന്നെ താമസിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും കമല പറഞ്ഞു.
രണ്ടുതവണ കാലിഫോര്‍ണിയയില്‍ അറ്റോര്‍ണി ജനറലായ കമല യു.എസ് സെനറ്ററായി ജനുവരി മൂന്നിനാണ് ചുമതലയേല്‍ക്കുക. സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ വംശജയാണ് കമല. കാലിഫോര്‍ണിയയില്‍നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.