കശ്മീർ ആഭ്യന്തര വിഷയം; തീവ്രവാദം അവസാനിപ്പിച്ചാൽ പാകിസ്താനുമായി ചർച്ച -ഇന്ത്യ
text_fieldsവാഷിങ്ടൺ: ജമ്മുകശ്മീർ പ്രശ്നം ആഭ്യന്തര വിഷയമാണെന്ന് യു.എൻ രക്ഷാസമിതി യോഗത്തിൽ ഇന്ത്യ. കശ്മീരിലെ നിയന് ത്രണങ്ങൾ ഘട്ടം ഘട്ടമായി പിൻവലിക്കുമെന്നും ഇന്ത്യൻ അംബാസിഡർ സയിദ് അക്ബറുദ്ദീൻ പറഞ്ഞു. മുൻകരുതലെന്ന് നിലക്കാണ് കശ്മീരിൽ നിയന്ത്രണങ്ങൾ കൊണ്ടു വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജമ്മുകശ്മീർ, ലഡാക്ക് എന്നിവയുടെ സാമൂഹിക-സാമ്പത്തിക വികസനത്തിനുള്ള നടപടികൾ മാത്രമാണ് സ്വീകരിച്ചിരിക്കുന്നതെന്നും ഇന്ത്യൻ അംബാസിഡർ അറിയിച്ചു. തീവ്രവാദം അവസാനിപ്പിച്ചാൽ പാകിസ്താനുമായി ചർച്ചക്ക് തയാറാണെന്നും ഇന്ത്യ യു.എൻ രക്ഷാസമിതിയിൽ നിലപാടെടുത്തു.
അതേസമയം, യു.എൻ ചാർട്ടർ അനുസരിച്ച് പ്രശ്നം പരിഹരിക്കണമെന്ന് ചൈന രക്ഷാസമിതിയിൽ ആവശ്യപ്പെട്ടു. ഇന്ത്യയും പാകിസ്താനും ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നായിരുന്നു റഷ്യയുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.