ഡ്രോൺ തിരിച്ചു നൽകാമെന്ന് ചൈന; അവർ തന്നെ സൂക്ഷിച്ചോെട്ട –ട്രംപ്
text_fieldsവാഷിങ്ടൺ: ചൈന പിടിച്ചെടുത്ത അമേരിക്കൻ നാവികസേനയുടെ അന്തർവാഹിനി ഡ്രോൺ അവർ തന്നെ സൂക്ഷിക്കെട്ടയെന്ന് നിയുക്ത പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്.
‘ചൈനയോട് പറയുന്നു അവർ മോഷ്ടിച്ച ഡ്രോൺ തങ്ങൾക്ക് തിരികെ വേണ്ട. അവർ തന്നെ സൂക്ഷിച്ചോെട്ട.’ ഡ്രോൺ തിരിച്ചു നൽകാൻ ചൈന സമ്മതിച്ചതായുള്ള യു.എസ് സൈന്യത്തിെൻറ പ്രഖ്യാപനം വന്നതിന് തൊട്ടു പിറകെയാണ് ട്രംപ് നിലപാട് വ്യക്തമാക്കി ട്വീറ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് സൗത് ചൈന കടലിലെ അന്താരാഷ്ട്ര ജലമേഖലയിൽ യു.എസ് വിന്യസിച്ചിരുന്ന ഡ്രോൺ ചൈന പിടിച്ചെടുത്തത്. അതുവഴി കടന്നുപോകുന്ന കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാനാണ് ഡ്രോൺ പിടിച്ചെടുത്തതെന്നും തിരിച്ചു നൽകുമെന്നും ചൈന പറയുന്നു.
എന്നാൽ പിന്നീട് അദ്ദേഹം ട്വീറ്റിന് മാറ്റം വരുത്തി.
We should tell China that we don't want the drone they stole back.- let them keep it!
— Donald J. Trump (@realDonaldTrump) December 18, 2016
തിരുത്തിയ ട്വീറ്റ്
China steals United States Navy research drone in international waters - rips it out of water and takes it to China in unprecedented act.
— Donald J. Trump (@realDonaldTrump) December 17, 2016
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.