കിം-ട്രംപ് രണ്ടാം ഉച്ചകോടി അടുത്ത വർഷാദ്യം
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലെ രണ്ടാമത് കൂടിക്കാഴ്ച അടുത്ത വർഷം തുടക്കത്തിൽ. ബുധനാഴ്ച വൈറ്റ്ഹൗസിലെ വാർത്തസമ്മേളനത്തിൽ ട്രംപാണ് ഇക്കാര്യം അറിയിച്ചത്. വേദിയും തീയതിയും തീരുമാനമായിട്ടില്ല.
നേരത്തേ ഉച്ചകോടി ഇടക്കാല തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ ഉണ്ടാകുമെന്ന് ട്രംപ് അറിയിച്ചിരുന്നു. അതിനിടെ, ഉത്തര കൊറിയൻ നേതൃത്വവും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയും തമ്മിൽ വ്യാഴാഴ്ച നടക്കേണ്ട കൂടിക്കാഴ്ച മാറ്റിവെച്ചു. ആണവ നിരായുധീകരണം സംബന്ധിച്ച സുപ്രധാന യോഗം മാറ്റിയതിെൻറ കാരണം യു.എസ് വൃത്തങ്ങൾ വ്യക്തമാക്കിയിട്ടില്ല.
എന്നാൽ, അവസാന നിമിഷം യോഗത്തിൽനിന്ന് പിന്മാറിയതിന് പിന്നിൽ ഉത്തര കൊറിയയുടെ അസംതൃപ്തിയാണെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.