മുൻ യു.എൻ സെക്രട്ടറി ജനറൽ കോഫി അന്നൻ അന്തരിച്ചു
text_fieldsജനീവ: ഐക്യരാഷ്ട്ര സഭ മുന്‍ സെക്രട്ടറി ജനറലും സമാധാന നൊബേല്‍ ജേതാവുമായ കോഫി അന്നാന് (80) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് സ്വിസ് നഗരമായ ജനീവയിൽ ശനിയാഴ്ചയാണ് അന്ത്യം. ഘാന വംശജനാണെങ്കിലും വർഷങ്ങളായി ജനീവയിലാണ്.
1997 മുതല്‍ 2006 വരെ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായിരുന്നു. 2001ല്‍ സെക്രട്ടറി ജനറലായിരിക്കെയാണ് ഐക്യരാഷ്ട്ര സഭക്കും അദ്ദേഹത്തിനും സമാധാന നൊബേല്‍ ലഭിച്ചത്. അന്നാൻ ഫൗണ്ടേഷനും അദ്ദേഹത്തിെൻറ കുടുംബവുമാണ് മരണവിവരം അറിയിച്ചത്.
ഇറാഖ് യുദ്ധമടക്കം നിരവധി ലോക സംഭവങ്ങൾ നടന്നത് കോഫി അന്നാൻ സെക്രട്ടറി ജനറലായിരിക്കെയാണ്. എച്ച്. െഎ.വി/ എയ്ഡ്സ് ഭീഷണി നേരിടാൻ ലോകം സജ്ജമായതും ഇൗ കാലത്താണ്. യു.എന്നിെൻറ ആദ്യ കറുത്ത വംശജനായ സെക്രട്ടറി ജനറലാണ്. സെക്രട്ടറി ജനറൽ പദവിയിലെത്തും മുമ്പ് യു.എന്നിെൻറ നിരവധി സമാധാന ദൗത്യങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി.
1962 മുതൽ യു.എൻ ഉദ്യോഗസ്ഥനായ അദ്ദേഹം വിശ്വപൗരൻ എന്ന പേരിൽ പ്രശസ്തനായ സെക്രട്ടറി ജനറലായിരുന്നു. 1938ല്‍ ഘാനയിലെ കുമാസിയിലാണ് ജനനം. മൂന്ന് മക്കളുണ്ട്.യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ് അന്നാെൻറ സേവനങ്ങൾ വാഴ്ത്തി പ്രസ്താവനയിറക്കി. സമാധാനപാതയിൽ മുേന്നാട്ടുള്ള പ്രയാണത്തിൽ മാർഗദർശിയാണ് അദ്ദേഹമെന്നും ഗുെട്ടറസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.