കുർദുകൾ ഹിതപരിശോധനയിൽ നിന്ന് പിൻമാറണം –യു.എസ്
text_fieldsവാഷിങ്ടൺ: ഇറാഖിലെ അർധസ്വയംഭരണ കുർദ്മേഖലയുടെ സ്വാതന്ത്ര്യത്തിനായുള്ള ഹിതപരിശോധനയിൽനിന്ന് പിൻമാറണമെന്ന് യു.എസ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് നടത്താനുള്ള സമയമല്ലെന്നും യു.എസ് വ്യക്തമാക്കി. ഇൗ മാസം 25ന് ഹിതപരിശോധന നടത്തുന്നതിനുള്ള പ്രമേയം കുർദ് എം.പിമാർ പിന്തുണച്ചിരുന്നു. പ്രമേയം പിന്നീട് പ്രസിഡൻറ് മസൂദ് ബർസാനിയുടെ അംഗീകാരത്തിന് സമർപ്പിക്കുകയും ചെയ്തു. ദീർഘകാലമായി കുർദുകളുടെ സ്വയംഭരണമെന്ന ആവശ്യത്തെ പിന്തുണച്ചുപോന്നതാണ് യു.എസ്.
വോെട്ടടുപ്പ് ഇറാഖി പ്രധാനമന്ത്രി ഹൈദർ അൽഅബാദിക്ക് വീണ്ടും അധികാരത്തിലേറാനുള്ള അവസരം തടയുമെന്നും തുർക്കിയുമായുള്ള ബന്ധം കൂടുതൽ സംഘർഷത്തിലേക്ക് നയിക്കുമെന്നും എല്ലാറ്റിനുമുപരി െഎ.എസിനെതിരായ പോരാട്ടത്തിനെതന്നെ ബാധിക്കുമെന്നുമാണ് യു.എസിെൻറ ആശങ്ക. ഇറാഖ് കുർദുകളുടെ സ്വയംഭരണാവകാശം അംഗീകരിച്ചാലും അതിർത്തിക്കപ്പുറത്തെ തുർക്കിയെ പോലുള്ള രാജ്യങ്ങൾ അതെങ്ങനെ കാണുമെന്നതിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.
വോെട്ടടുപ്പുനടത്തിയാൽ കുർദ് വിഭാഗം കനത്തവില നൽകേണ്ടിവരുമെന്ന് തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ മുന്നറിയിപ്പു നൽകിയിരുന്നു. ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് സ്വീകരിക്കാൻ 22ന് തുർക്കി ദേശീയ സുരക്ഷ കൗൺസിൽ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.