രാഷ്ട്രീയ പോംവഴികളില്ലാതെ കുഷ്നറുടെ പശ്ചിമേഷ്യൻ സമാധാന പദ്ധതി
text_fieldsവാഷിങ്ടൺ: പതിറ്റാണ്ടുകളായി തുടരുന്ന ഫലസ്തീൻ- ഇസ്രായേൽ പ്രശ്നത്തിന് ശാശ്വത പ രിഹാരമെന്നോണം വൈറ്റ്ഹൗസ് പുറത്തുവിട്ട കരട് പദ്ധതി പ്രായോഗികമല്ലെന്ന് വിമർ ശനം. രാഷ്ട്രീയമായ അധിനിവേശത്തെക്കുറിച്ചോ ഫലസ്തീനികൾക്കെതിരെ തുടരുന്ന കൊട ിയ പീഡനങ്ങളെ കുറിച്ചോ മിണ്ടാതെ മോഹന സാമ്പത്തിക പദ്ധതികൾ വാഗ്ദാനംചെയ്ത് കണ്ണിൽ പൊടിയിടുന്നതാണ് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ മരുമകനും വൈറ്റ് ഹൗസ് ഉപദേശകനുമായ ജാരെദ് കുഷ്നർ അവതരിപ്പിച്ച പദ്ധതിയെന്നാണ് ആരോപണം.
ശനിയാഴ്ച പുറത്തുവിട്ട പശ്ചിമേഷ്യൻ സാമ്പത്തിക പദ്ധതി ഫലസ്തീനെയും അയൽരാജ്യങ്ങളെയും പുരോഗതിയിലെത്തിക്കാൻ 5000 കോടി ഡോളറിെൻറ (3,47,155 കോടി രൂപ) വികസന പദ്ധതികളാണ് പ്രഖ്യാപിക്കുന്നത്. വെസ്റ്റ് ബാങ്കിനെയും ഗാസയെയും ബന്ധിപ്പിച്ച് 500 കോടി ഡോളർ മുടക്കി റോഡ്, റെയിൽപാതകൾ പുതുതായി നിർമിക്കും. ഇതുൾപെടെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് മൊത്തം 179 പദ്ധതികളാണ് 10 വർഷത്തിനുള്ളിൽ നടപ്പാക്കുക.
പകുതിയിലേറെയും ഫലസ്തീനിലായിരിക്കും. അവശേഷിച്ചവ ഈജിപ്ത്, ലബനാൻ, ജോർഡൻ എന്നിവിടങ്ങളിലാകും. ഫലസ്തീനിലെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിന് 100 കോടി ഡോളർ മുടക്കും. രണ്ടു വർഷത്തെ ആലോചനകൾക്കൊടുവിലാണ് പശ്ചിമേഷ്യൻ പദ്ധതി വൈറ്റ്ഹൗസ് അവതരിപ്പിച്ചത്.
എന്നാൽ, ജറൂസലമിനെ ഇസ്രായേൽ തലസ്ഥാനമായി 2017ൽ അംഗീകരിച്ച ട്രംപ് ഭരണകൂടം തയാറാക്കിയ കരട് രേഖ സ്വന്തം രാഷ്ട്രമെന്ന അവകാശത്തെ വിലക്കുവാങ്ങുന്നതാണെന്ന് ഫലസ്തീനികൾ ആരോപിക്കുന്നു. കരാർ സംബന്ധിച്ച് ചർച്ചെചയ്യാൻ ബഹ്റൈൻ ആസ്ഥാനമായ മനാമയിൽ ഉന്നതതല യോഗം ചൊവ്വാഴ്ച ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.