ഹവായ് ദ്വീപിലെ അഗ്നിപർവതം പൊട്ടിത്തെറിച്ചു
text_fieldsന്യൂയോർക്ക്: ലോകത്തിലെ സജീവമായ അഗ്നി പർവതങ്ങളിൽ ഒന്നായ ഹവായ് ദ്വീപിലെ കിലവെയ്യ പൊട്ടിത്തെറിച്ചു. 17,000ത്തോളം പ്രദേശവാസികളെ ഇവിടെനിന്ന് അടിയന്തരമായ ഒഴിപ്പിച്ചു. അപകടകരമായ സൾഫർ ഡൈ ഒാക്സൈഡ് വാതകം കൂടിയ അളവിൽ മേഖലയിൽ അനുഭവപ്പെടുന്നതായി സിവിൽ ഡിഫൻസ് ഏജൻസി പുറത്തുവിട്ടു. കമ്യൂണിറ്റി സെൻററുകളിൽ ആരംഭിച്ച അഭയകേന്ദ്രങ്ങളിലേക്കാണ് ആളുകളെ മാറ്റിയത്. അഗ്നിപർവതമിരിക്കുന്ന മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ നൂറിലേറെ ചെറുഭൂചലനങ്ങൾ അനുഭവപ്പെട്ടിരുന്നു. ഇതിലൊന്നിന് റിക്ടർ സ്കെയിലിൽ തീവ്രത 5 രേഖപ്പെടുത്തി.
പ്യൂ ഉൗ എന്നറിയപ്പെടുന്ന മറ്റൊരു അഗ്നിപർവതം പൊട്ടിത്തെറിച്ച് മലഞ്ചെരിവിലൂടെ ലാവ ആൾപ്പാർപ്പുള്ള മേഖലയിലേക്ക് ഒലിച്ചെത്തിയിരുന്നു. കിലവെയ്യിൽ നിന്ന് സമാനമായ ലാവാപ്രവാഹം തുടരുന്നതായും ടെലിവിഷൻ ദൃശ്യങ്ങൾ കാണിക്കുന്നു. ദ്വീപിൽ സര്ക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതുവരെ പരിക്കോ മരണമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ജനങ്ങളെ ഒഴിപ്പിക്കാനായി സൈന്യത്തിന്റെയും സഹായം തേടിയിട്ടുണ്ട്. ഹവായി നാഷനൽ ഗാർഡും രക്ഷാപ്രവർത്തനവുമായി രംഗത്തുണ്ട്. ദ്വീപിലെ അഞ്ചു വമ്പൻ അഗ്നിപർവതങ്ങളിൽ ‘സജീവ’ വിഭാഗത്തിൽപ്പെട്ട ഒന്നാണ് കിലവെയ്യ. ഇതിനു പിന്നാലെയാണ് അഗ്നിപർവതം പൊട്ടിത്തെറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.