Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രംപി​െൻറ...

ട്രംപി​െൻറ വിലക്കിനെതിരെ യു.എസ്​ ഫെഡറൽ കോടതിയിൽ കേസ്​

text_fields
bookmark_border
ട്രംപി​െൻറ വിലക്കിനെതിരെ യു.എസ്​ ഫെഡറൽ കോടതിയിൽ കേസ്​
cancel

വാഷിങ്​ടംൺ​: മുസ്​ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരൻമാരെ വിലക്കിയ അമേരിക്കൻ പ്രസിഡൻറ ഡോണാൾഡ്​ ട്രംപി​​െൻറ നടപടിക്കെതിരെ യു.എസ്​ ഫെഡറൽ കോടതിയിൽ കേസ്​. രണ്ട്​ ഇറാഖി അഭയാർഥികളുടെ അഭിഭാഷകനാണ്​ ഫെഡറൽ കോടതിയിൽ കേസ്​ ഫയൽ ചെയ്​തത്​. ശനിയാഴ്​ച അമേരിക്കയിലെ ​ജോൺ എഫ്​ കെന്നഡി വിമാനത്താവളത്തിൽ ഇവരെ തടഞ്ഞിരുന്നു. ഇതിനെ തുടർന്നാണ്​ അഭയാർഥികളെ തടയാനുള്ള ട്രംപി​​െൻറ ഉത്തരവ്​ ഭരണഘടന വിരുദ്ധമാണെന്ന്​ ആരോപിച്ച്​ അഭിഭാഷകൻ ഫെഡറൽ കോടതിയെ സമീപിച്ചത്​​.

അമേരിക്കയിലെ ഏല്ലാ വിമാനത്താവളങ്ങളിലും അ​ഭയാർഥികളെ തടയുകയാണെന്നാണ്​ റിപ്പോർട്ട്​. എന്നാൽ എത്ര അഭയാർഥികളെയാണ്​ വിവിധ വിമാനത്താവളങ്ങളിൽ തടഞ്ഞിരിക്കുന്നതെന്നുള്ള കൃത്യമായ വിവരങ്ങൾ ഇനിയും പുറത്ത്​ വന്നിട്ടില്ല. അതിനിടെ ബ്രിട്ടീഷ്​ പ്രധാനമന്ത്രി തെരേസ മേയ്​ ​ട്രംപി​​െൻറ നടപടികൾക്ക്​ പിന്തുണയറിയിച്ച്​ രംഗത്തെത്തി.

ലോകമെങ്ങുമുള്ള അഭയാര്‍ഥികള്‍ക്ക് 120 ദിവസത്തെ  പ്രവേശിക്കുന്നതിനുള്ള വിലക്കാണ് ഏര്‍പ്പെടുത്തിയത്. സിറിയയില്‍നിന്നുള്ള അഭയാര്‍ഥികളെ ഇനി ഉത്തരവുണ്ടാകുന്നതുവരെ വിലക്കി. ഇറാഖ്, സിറിയ, ഇറാന്‍, സുഡാന്‍, ലിബിയ, സൊമാലിയ, യെമന്‍ എന്നീ ഏഴ് മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ളവരെ 90 ദിവസത്തേക്കും അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍നിന്ന് വിലക്കി.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trump's Muslim Travel Ban
News Summary - Lawsuit filed after travel ban forces detentions at NY airport
Next Story