അൽജസീറയെ വിദേശ ഏജൻറായി രേഖപ്പെടുത്തണമെന്ന് യു.എസ് സെനറ്റർമാർ
text_fieldsവാഷിങ്ടൺ: അമേരിക്കയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുന്നുെവന്നാരോപിച്ച് ഖത് തറിെൻറ ഉടമസ്ഥതയിലുള്ള അൽജസീറ ചാനലിനെ വിദേശ ഏജൻറായി രജിസ്റ്റർ ചെയ്യണമെന ്ന് ആവശ്യം.
ഏറെ സ്വാധീനമുള്ള ഒമ്പതു റിപ്പബ്ലിക്കൻ സെനറ്റർമാരാണ് ട്രംപ് ഭരണകൂടത്തിനോട് ഇൗ ആവശ്യമുന്നയിച്ചത്. വിദേശരാജ്യങ്ങളുടെ ഉടമസ്ഥതയിലുള്ള ചാനലുകളും സംഘടനകളും വ്യക്തികളും രാജ്യത്തെ ജനങ്ങൾക്കിടയിൽ സ്വാധീനം ചെലുത്തുന്നത് തടയുകയാണ് ലക്ഷ്യം. മുമ്പ് റഷ്യൻ ടെലിവിഷൻ ചാനലായ റഷ്യ ടുഡെയെയും ചൈനയുടെ സിൻഹുവ വാർത്ത ഏജൻസിയെയും വിദേശ ഏജൻറായി കണക്കാക്കണമെന്ന് ജസ്റ്റിസ് വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.
ചൈന ഡെയ്ലിയും എൻ.എച്ച്.കെ കോസ്മോമീഡിയയും കെ.ബി.എസ് കൊറിയൻ ബ്രോഡ്കാസ്റ്റിങ് സിസ്റ്റവും ഇപ്രകാരം പട്ടികയിൽ ഉൾെപ്പട്ടവയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.