മ്യൂസിയത്തിൽ കൊള്ള; പാറ്റകളെയും ചിലന്തികളെയും കാണാതായി
text_fieldsന്യൂയോർക്: ഫിലഡൽഫിയയിലെ പ്രാണി മ്യൂസിയത്തിൽ വൻ മോഷണം. സാധാരണ ചിലന്തികളെയും പാറ്റകളെയും കണ്ടാൽ ആളുകൾ ഒാടിമാറുകയാണ് പതിവ്. ഇവിടെ മറിച്ചാണ് സംഭവിച്ചത്. ആഗസ്റ്റിലാണ് മ്യൂസിയത്തിൽനിന്ന് ഏഴായിരത്തോളം പ്രാണികളെയും ചിലന്തികളെയും പല്ലികളെയും കാണാതായത്. ജീവനക്കാരാണ് ഇക്കാര്യം ആദ്യം ശ്രദ്ധിച്ചത്. തുടർന്ന് മ്യൂസിയത്തിെൻറ ഉടമസ്ഥൻ ജോൺ കേംബ്രിജ് പൊലീസിൽ വിവരം അറിയിച്ചു.
സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ജീവനക്കാരുടെ യൂനിഫോമിലെത്തിയ ചിലർ പല സമയങ്ങളിലായി ജീവികളെ അപഹരിക്കുകയായിരുന്നുവെന്ന് കണ്ടെത്തി. മഞ്ഞക്കാലൻ ടരാൻറുല വിഭാഗത്തിൽ പെട്ട ചിലന്തികളാണ് മോഷണം പോയവയിൽ പ്രധാനപ്പെട്ടത്. ഒരു ചിലന്തിക്ക് വിപണിയിൽ 350 ഡോളറാണ് വില. രണ്ട് ഭീമൻ പാറ്റകൾക്ക് 500 േഡാളർ വില വരും. അപൂർവ വിഭാഗത്തിൽ പെട്ട മ്യൂസിയത്തിലെ ആകെ ജീവികളുടെ വില 30,000 മുതൽ 50,000 വരെ ഡോളർ വരെയുണ്ടാകുമെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.