ട്രംപിന് തിരിച്ചടി; ലൂയീസിയാനയിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിക്ക് ജയം
text_fieldsവാഷിങ്ടൺ: ലൂയീസിയാനയിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ ഞെട്ടിച്ച് ഗവർണറ ായി ഡെമോക്രാറ്റിക് സ്ഥാനാർഥിയായ ജോൺ ബെൽ എഡ്വേഡ്സ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എഡ്വേഡ്സിന് 51.3 ഉം എതിരാളിയായ റിപ്പബ്ലിക്കൻ സ്ഥാനാർഥി എഡിറിസപോണിന് 48.7 ശതമാ നവും വോട്ടുകളാണ് ലഭിച്ചത്. ഭരണം തിരിച്ചുപിടിക്കൻ ലൂയീസിയാനയിൽ ട്രംപ് ശക്തമായ പ്രചാരണം നടത്തിയിരുന്നു. മൂന്നുതവണയാണ് ട്രംപ് പ്രചാരണത്തിനായി ഇവിടെയെത്തിയത്.
മൂല്യത്തിനും സ്വാതന്ത്ര്യത്തിനും വില കൽപിക്കുന്നുണ്ടെങ്കിൽ റിസ്പോണിന് വോട്ട് ചെയ്യണമെന്നായിരുന്നു ട്രംപ് അഭ്യർഥിച്ചത്. 2016ലെ തെരഞ്ഞെടുപ്പിൽ 20 ശതമാനം വോട്ടുകൾക്ക് ട്രംപ് വിജയിച്ചിരുന്നു. അതുകൊണ്ട് വിജയം അഭിമാനപ്രശ്നവുമായിരുന്നു.
നവംബറിൽ നടന്ന രണ്ടു ഗവർണർ തെരഞ്ഞെടുപ്പുകളിൽ വിജയിക്കാമെന്നു കരുതിയിരുന്ന കെൻറക്കിയിലും ലൂയീസിയാനയിലും െഡമോക്രാറ്റിക് പാർട്ടിയാണു വിജയിച്ചത്. റെഡ്സ്റ്റേറ്റുകളായി അറിയപ്പെടുന്ന ഈ രണ്ടു സംസ്ഥാനങ്ങളും റിപ്പബ്ലിക്കൻ പാർട്ടിക്കു ജയിക്കാനാകാത്തതു കനത്ത പ്രഹരമാണ്. 2020ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ട്രംപിനു പിന്തുണ ലഭിക്കുമെന്നു വിശ്വസിച്ചിരുന്ന രണ്ടു സംസ്ഥാനങ്ങളാണു കെൻറക്കിയും ലൂയീസിയാനയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.