Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2017 7:56 AM GMT Updated On
date_range 9 Dec 2017 7:57 AM GMTതീവ്രവാദ പ്രതിരോധത്തിന് കാടടച്ച വെടി മതിയാവില്ല –മദീഹ അഫ്സൽ
text_fieldsbookmark_border
തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരായ പ്രവർത്തനങ്ങൾ കൂടെക്കൂടെ പുനരവലോകനം ചെയ്തു കൂടുതൽ കാര്യക്ഷമവും ഫലപ്രദവുമായ പ്രതിരോധങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അമേരിക്കയിലെ ബുദ്ധിജീവി കേന്ദ്രങ്ങളും സന്നദ്ധസംഘടനകളുമെന്ന് വാഷിങ്ടൺ മേരിലാൻഡ് യൂനിവേഴ്സിറ്റിയിലെ സ്കൂൾ ഒാഫ് പബ്ലിക് പോളിസി അസി. പ്രഫസറും ബ്രൂകിങ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷകയും പ്രശസ്ത കോളമിസ്റ്റുമായ മദീഹ അഫ്സൽ. തീവ്രവാദത്തിെനതിരെ കാടടച്ച വെടി മതിയാകില്ല. അതിെൻറ കാരണങ്ങളും വളർച്ചയും പരിഹാരവും സംബന്ധിച്ച പുതിയ പഠനങ്ങളും വിലയിരുത്തലുകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും അതനുസരിച്ച് അതിനെ നേരിടാനുള്ള തന്ത്രങ്ങളിലും കാതലായ മാറ്റങ്ങൾ വരുത്തിവരുകയാണെന്നും അമേരിക്കൻ അനുഭവങ്ങൾ മുന്നിൽവെച്ച് അവർ വിശദീകരിച്ചു.
പട്ടിണി, തൊഴിലില്ലായ്മ, തദ്ദേശീയ ഗവൺമെൻറുകളുടെ നയനിലപാടുകളിലുള്ള വിരോധം തുടങ്ങി തീവ്രവാദം വളർന്നുവരാനുള്ള കാരണമായി ചൂണ്ടിക്കാട്ടിയിരുന്ന പലതും ഇപ്പോൾ മാറിവരുന്നതായാണ് അനുഭവം. അക്രമാസക്ത തീവ്രവാദത്തെ മുസ്ലിംകളിലേക്കും കുടിയേറ്റ വിഭാഗങ്ങളിലേക്കുമൊക്കെ ചേർത്തുവെച്ചു പറഞ്ഞിരുന്ന പഴയരീതിക്കു മാറ്റം വന്നുകഴിഞ്ഞു. സമൂഹത്തിൽ ആഴത്തിൽ വേരോടിക്കഴിഞ്ഞ വിവിധ തരത്തിലുള്ള നിഷേധാത്മക പ്രവണതകൾ തീവ്രവാദമായി പുറത്തുവരുന്നുണ്ടെന്നും ഇക്കാര്യത്തിൽ ഗവൺമെൻറുകളേക്കാൾ ഫലപ്രദമായി ചെയ്യാൻ കഴിയുക സന്നദ്ധസംഘടനകൾക്കാണെന്നും സെൻറർ ഫോർ ഇൻറർനാഷനൽ ആൻഡ് സെക്യൂരിറ്റി സ്റ്റഡീസിലെ ഗവേഷകസമിതി അംഗം കൂടിയായ അവർ ചൂണ്ടിക്കാട്ടി. തീവ്രവാദത്തിനെതിരായ സാമൂഹികസംഘടനകളുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ അമേരിക്ക സന്ദർശിക്കുന്ന മലയാളി മാധ്യമപ്രവർത്തകരുമായി ബ്രൂകിങ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ സംസാരിക്കുകയായിരുന്നു മദീഹ.
തീവ്രവാദത്തെക്കുറിച്ചുള്ള പഴയ ആഖ്യാനങ്ങളും വിലയിരുത്തലുകളും പ്രശ്നപരിഹാരത്തിന് ഉതകുകയില്ലെന്ന് സമീപകാലത്ത് അമേരിക്കയിൽ നടന്ന പല അക്രമസംഭവങ്ങളെയും ചേർത്തുവെച്ചു പരിശോധിക്കുേമ്പാൾ മനസ്സിലാകും. തീവ്രവാദം വിശ്വാസമായി അകത്തു കൊണ്ടുനടക്കുന്നവരും അത് അക്രമത്തിലൂടെ സമൂഹത്തിനു മേൽ അടിച്ചേൽപിക്കുന്നവരുമുണ്ട്. ദാരിദ്ര്യവും തൊഴിലില്ലായ്മയുമാണ് മുമ്പ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടിയതെങ്കിൽ, ഇപ്പോൾ അഭ്യസ്തവിദ്യരും ഉന്നത തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരും വിവര സാേങ്കതികവിദ്യയിൽ മുന്നാക്കം നിൽക്കുന്നവരുമൊക്കെ ഇതിൽ പങ്കുചേരുന്നു. ഭരണകൂടങ്ങളുടെ തെറ്റായ പ്രവർത്തനമാണ് ഇതിനിടയാക്കുന്നതെന്ന പഴയ അനുമാനവും പൂർണമായി ശരിയല്ലെന്നു ഇന്ത്യയിൽനിന്നു സമീപകാലത്തു പുറത്തുവരുന്ന വാർത്തകൾ തെളിയിക്കുന്നു.
തീവ്രവാദം തലക്കുപിടിച്ചവർ സ്വന്തം ദേശത്തുനിന്നു പുറപ്പെട്ടുപോകുന്ന അനുഭവമാണ് അവിടെനിന്നു കേൾക്കുന്നത്. അതിനാൽ ഏതെങ്കിലുമൊരു വിഭാഗത്തെ മാത്രം കേന്ദ്രീകരിച്ചുള്ള അന്വേഷണവും പ്രതിപ്രവർത്തനവും മതിയാകില്ല. തീവ്രവാദത്തിനെതിരെയെന്ന പേരിൽ കുടിയേറ്റ വിഭാഗങ്ങൾക്കോ, പ്രത്യേകസമുദായങ്ങൾക്കോ എതിരായ പ്രവർത്തനങ്ങൾക്ക് ആളും അർഥവും നൽകുന്ന രീതി കാര്യങ്ങൾ കൂടുതൽ വഷളാക്കുകയേയുള്ളൂവെന്ന് വലതുപക്ഷ തീവ്രവാദം സജീവമായതോടെ എല്ലാവർക്കും ബോധ്യമായി. ഇത്തരം പ്രവണതകൾക്കെതിരെ വസ്തുനിഷ്ഠമായ വിശകലനം നടത്തി പ്രാദേശികമായ പ്രശ്നപരിഹാരങ്ങളാണ് ഉരുത്തിരിയേണ്ടത് -മദീഹ വിശദീകരിച്ചു. ഇക്കാര്യത്തിൽ പുതിയ തലമുറയിൽ പ്രതിരോധം വളർത്തിക്കൊണ്ടുവരാനുള്ള ആസൂത്രിതമായ ശ്രമമാണ് വേണ്ടതെന്ന് അവർ അഭിപ്രായപ്പെട്ടു. പാഠ്യപദ്ധതിയും അധ്യയനരീതിയുമൊക്കെ ഉടച്ചുവാർക്കണം. തെറ്റിലേക്കു നീങ്ങുന്ന ചെറു ന്യൂനപക്ഷത്തിനെതിരെ സമൂഹത്തിനകത്തു നിന്നുതന്നെ പ്രതിരോധം ഉയർത്തിക്കൊണ്ടുവരണമെന്നും അവർ കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story