ട്രംപ് ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ടാല്‍ വൈറ്റ് ഹൗസ് കുരുതിക്കളമാകും -മദുറോ
text_fieldsകറാക്കസ്: അമേരിക്കയെ പ്രതിരോധിക്കാൻ തയാറായിക്കൊണ്ടിരിക്കുകയാണെന്ന് വെനസ്വേലൻ പ്രസിഡൻറ് നിക്കൊളാസ് മദുറോ. മദുറോ പദവി വിട്ടൊഴിയാന്‍ തയ്യാറായില്ലെങ്കില്‍ സൈന്യത്തെ വിന്യസിക്കലാണ് മുന്നിലെ വഴിയെന്ന യു.എസ് പ്രസിഡൻറ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനക്ക് മറുപടിയായാണ് മദുറോയുടെ പ്രതികരണം. അമേരിക്ക വെനസ്വേലയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ടാല്‍ വൈറ്റ് ഹൗസ് കുരുതിക്കളമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.
പ്രസിഡൻറായി സ്വയം പ്രഖ്യാപിച്ച യുവാന്‍ ഗെയ്ദോയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് അമേരിക്കയുടെ പുതിയ നീക്കം. വെനസ്വേലയിലേക്ക് സൈന്യത്തെ അയക്കുക എന്നത് അമേരിക്കയുടെ മുന്നിലുള്ള പ്രധാന വഴികളിലൊന്നാണെന്ന് ട്രംപ് പറഞ്ഞു. വെനസ്വേലയിലെ ജനങ്ങള്‍ തീരാ ദുരിതത്തിലാണ്. പട്ടിണിയും കൊലയും ആ രാജ്യത്തെ നശിപ്പിച്ചിരിക്കുന്നു. ഇനിയും മദുറോയുടെ ഭരണം സഹിക്കാന്‍ ആ ജനതക്ക് കഴിയില്ല. അതിനാല്‍ ഭരണം വിട്ടൊഴിയാന്‍ മദുറോ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം തങ്ങള്‍ക്ക് ഇടപെടേണ്ടി വരുമെന്നും ട്രംപ് പറഞ്ഞു. ഇനി മദുറോയുമായി ചര്‍ച്ച നടത്തുന്നതില്‍ പ്രസക്തിയില്ലെന്നും പ്രതിപക്ഷ നേതാവ് യുവാന്‍ ഗെയ്ദോ ഊര്‍ജസ്വലനായ നേതാവാണെന്നും ട്രംപ് പ്രശംസിച്ചു.
പിന്നാലെ മദുറോയുടെ പ്രതികരണമെത്തി. തനിക്കെതിരെ നടക്കുന്നത് സാമ്രാജ്യത്വ ശക്തികളുടെ ഏറ്റവും മോശം ഗൂഢാലോചനയാണ്. വെനസ്വേലയില്‍ ഇടപെടാനാണ് ട്രംപിെൻറ ശ്രമമെങ്കില്‍ അത് അപകടകരമായിരിക്കും. കൈയില്‍ രക്തക്കറ പുരണ്ടായിരിക്കും ട്രംപ് വൈറ്റ് ഹൌസ് വിടുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വിയറ്റ്നാം ആവര്‍ത്തിക്കാനാണോ ട്രംപിെൻറ ശ്രമം? ചര്‍ച്ചകള്‍ക്കുള്ള അവസരങ്ങള്‍ തുറന്നുകിടന്നിട്ടും എന്തുകൊണ്ട് അമേരിക്ക അത്തരം മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നില്ലെന്നും മദുറോ ചോദിച്ചു.
അതേസമയം രണ്ടാഴ്ചയായി തുടരുന്ന വെനിസ്വേലയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് അയവുവന്നിട്ടില്ല. പ്രസിഡൻറ് നികളസ് മദൂറോയുടെ രാജിയാവശ്യപ്പെട്ട് ഇന്നലെയടക്കം ആയിരങ്ങൾ തെരുവിലിറങ്ങി. തലസ്ഥാനമായ കറാക്കസിലും രാജ്യത്തിെൻറ മറ്റുഭാഗങ്ങളിലും റാലി നടന്നു. മദൂറോ ഭരണകൂടത്തിെൻറ അന്ത്യമടുത്തെന്ന ആഹ്വാനവുമായാണ് പ്രതിപക്ഷ അനുകൂലികൾ റാലിയിൽ അണിനിരന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.