വാഷിങ്ടണിൽ ഇന്ത്യൻ എംബസിക്ക് മുന്നിലെ ഗാന്ധി പ്രതിമ തകർത്തു
text_fieldsവാഷിങ്ടൺ: യു.എസിൽ ജോർജ് ഫ്ലോയിഡിെൻറ കൊലപാതകത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തിനിടെ വാഷിങ്ടണിലെ ഇന്ത്യൻ എംബസിക്ക് മുന്നിലെ ഗാന്ധി പ്രതിമ അജ്ഞാതർ തകർത്തു. സംഭവത്തിൽ യു.എസ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതിമ നന്നാക്കി പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഗാന്ധി പ്രതിമ തകർത്തതിൽ യു.എസ് അംബാസിഡർ കെൻ ജസ്റ്റർ ഇന്ത്യയോട് മാപ്പു ചോദിച്ചു.
മേയ് 25നാണ് ആേഫ്രാ -അമേരിക്കൻ വംശജനായ ജോർജ് ഫ്ലോയിഡിനെ യു.എസ് പൊലീസ് കഴുത്തിൽ കാൽമുട്ട് അമർത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുന്നത്. സംഭവത്തിെൻറ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ യു.എസ് ജനത പ്രതിഷേധവുമായി തെരുവിലിറങ്ങി. മിനിയാപോളിസിൽ തുടങ്ങിയ പ്രതിഷേധം രാജ്യം മുഴുവൻ പടർന്നുപിടിച്ചു.
പ്രതിഷേധത്തെ അടിച്ചമർത്താൻ പൊലീസും ട്രംപ് ഭരണകൂടവും ഒരുപോലെ ശ്രമിച്ചു. പ്രതിഷേധം പലപ്പോഴും അക്രമത്തിലേക്ക് വഴിമാറി. പ്രതിഷേധം അടിച്ചമർത്തുന്നതിനിടെ പ്രതിഷേധക്കാർ കൊല്ലപ്പെടുന്ന സ്ഥിതിയുമുണ്ടായി.
രാജ്യത്ത് ലോസ് ആഞ്ചലസ്, അറ്റ്ലാൻറ, സീറ്റിൽ, മിനിയാപോളിസ് എന്നിവിടങ്ങളിൽ കൂറ്റൻ പ്രതിഷേധ റാലികൾ അരങ്ങേറിയിരുന്നു. ഇതേ തുടർന്ന് പ്രതിഷേധം ശക്തമായ വാഷിങ്ടണിൽ വീണ്ടും സൈന്യത്തെ വിന്യസിച്ചു. വർഷങ്ങളായി കറുത്ത വർഗക്കാർക്ക് നേരെയുള്ള പൊലീസിെൻറ നിലപാടും ക്രൂരതകളുമാണ് പ്രതിഷേധം ശക്തമാകാൻ കാരണം. രാജ്യത്ത് പൊലീസ് നടപടികളിൽ നൂറുകണക്കിന് ആഫ്രോ അമേരിക്കൻ വംശജരാണ് കൊല്ലപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.